---
title: "നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു"
english_title: "kaappa "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142292/kaappa"
published_at: "2023-08-28T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec6a638c4fa_news-card.jpg"
keywords: []
---

# നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

> **Lead Summary:** **മുഴക്കുന്ന്:** നിരവധി കേസിലെ പ്രതിയായ ബിജെപി പ്രവർത്തകനെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു.ബി ജെ പി പ്രവർത്തകൻ തില്ലങ്കേരി പടിക്കച്ചാൽ സ്വദേശി നിത്യാനിവാസിൽ കെ. നിധിനെ യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ കാപ്പ നിയമപ്രകാരം പടിക്കച്ചാലിൽ വെച്ച് അറസ്റ്റു ചെയ്തത്.

## Article Content

**മുഴക്കുന്ന്:** നിരവധി കേസിലെ പ്രതിയായ ബിജെപി പ്രവർത്തകനെ കാപ്പ നിയമം ചുമത്തി ജയിലിലടച്ചു.ബി ജെ പി പ്രവർത്തകൻ തില്ലങ്കേരി പടിക്കച്ചാൽ സ്വദേശി നിത്യാനിവാസിൽ കെ. നിധിനെ യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എ.സന്തോഷ് കുമാർ കാപ്പ നിയമപ്രകാരം പടിക്കച്ചാലിൽ വെച്ച് അറസ്റ്റു ചെയ്തത്.

അക്രമ കേസിലുംദിവസങ്ങൾക്ക് മുമ്പ് ക്വാട്ടേഷൻ സംഘം ഫാം ഉടമയെ തട്ടിക്കൊണ്ടുപോയ കേസിലും ഇയാൾ പ്രതിയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ജില്ല കലക്ടർ കാപ്പ നിയമം ചുമത്തുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142292/kaappa)