---
title: "പട്ടുവത്ത് ചെണ്ട് മല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി"
english_title: "fllowers harvesting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/142173/fllowers-harvesting"
published_at: "2023-08-27T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb6b3e11922_news-card.jpg"
keywords: []
---

# പട്ടുവത്ത് ചെണ്ട് മല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി

> **Lead Summary:** **തളിപ്പറമ്പ്: പ**ട്ടുവത്ത് ചെണ്ട് മല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി.പട്ടുവം ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ ചെറുകുളക്കാട്, മുറിയാത്തോട് എന്നിവിടങ്ങളിലാണ് വിളവെടുപ്പ് നടന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ പുഷ്പ കൃഷിയുടെ ഭാഗമായി 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയിലാണ് കൃഷിയിറക്കിയത്‌.

## Article Content

**തളിപ്പറമ്പ്: പ**ട്ടുവത്ത് ചെണ്ട് മല്ലികൃഷിയുടെ വിളവെടുപ്പ് നടത്തി.പട്ടുവം ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനയുടെ നേതൃത്വത്തിൽ കൃഷിയിറക്കിയ ചെറുകുളക്കാട്, മുറിയാത്തോട് എന്നിവിടങ്ങളിലാണ് വിളവെടുപ്പ് നടന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ പുഷ്പ കൃഷിയുടെ ഭാഗമായി 'ഓണത്തിന് ഒരു കൊട്ട പൂവ്' പദ്ധതിയിലാണ് കൃഷിയിറക്കിയത്‌.

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ രാഗിഷ രാമദാസ്, കാർഷിക കർമ്മ സേന പ്രസിഡണ്ട് പി.വി ജിമേഷ്, സെക്രട്ടറി കെ. ജാനകി, അംഗങ്ങളായ കെ. രോഹിണി, കെ.കെ ലക്ഷ്മി, പി.വി ശോഭന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/142173/fllowers-harvesting)