---
title: "ആധാരമെഴുത്തുകാര്‍ക്ക് 4500 രൂപ ഉത്സവബത്ത"
english_title: "4500 rupees festival allowance for Adhaar writers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141956/4500-rupees-festival-allowance-for-adhaar-writers"
published_at: "2023-08-26T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea1532227c3_Untitled-2-web.jpg"
keywords: []
---

# ആധാരമെഴുത്തുകാര്‍ക്ക് 4500 രൂപ ഉത്സവബത്ത

> **Lead Summary:** **തിരുവനന്തപുരം: **ആധാരമെഴുത്തുകാര്‍ക്കും, പകര്‍പ്പെഴുത്തുകാര്‍ക്കും, സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഓണക്കാല ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ആധാരമെഴുത്തുകാര്‍ക്കും, പകര്‍പ്പെഴുത്തുകാര്‍ക്കും, സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഓണക്കാല ഉത്സവബത്തയായി 4500 രൂപ അനുവദിച്ചതായി രജിസ്‌ട്രേഷന്‍, സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

മുന്‍ വര്‍ഷത്തില്‍ നിന്നും 500 രൂപ വര്‍ധനവുണ്ട്. ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് തുകയെത്തും. കേരളത്തിലെ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം ലഭിക്കുന്നതാണെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141956/4500-rupees-festival-allowance-for-adhaar-writers)