---
title: "എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു"
english_title: "SSLC and Plus Two students were felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141920/sslc-and-plus-two-students-were-felicitated"
published_at: "2023-08-26T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9eb6b61c39_news-card.jpg"
keywords: []
---

# എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭാ പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് നഗരസഭാ പരിധിയിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ കുട്ടികളെ തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭന്റെ അധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് ഡി.ഇ.ഒ സി.അനിത കെ. എ.എസ് മുഖ്യ പ്രഭാഷണം നടത്തി.സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ, ഷബിത.എം. കെ, റെജില. പി, നബീസ ബീവി, ,കൗൺസിലർ ഒ.സുഭാഗ്യം, മുജീബ് മാസ്റ്റർ (സീതി സാഹിബ്‌ ഹൈ സ്കൂൾ ), എം മുത്തലിബ് (പ്രിൻസിപ്പൽ, സർ സയ്യിദ് ഹൈ സ്കൂൾ )എന്നിവർ ആശംസ പ്രസംഗം നടത്തി., തുടർന്ന് നഗരസഭ പരിധിയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കദീജ. കെ. പി സ്വാഗതംവും ഷാജി വി വി നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141920/sslc-and-plus-two-students-were-felicitated)