---
title: "അഞ്ച് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "The youth was arrested with more than five kilos of ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141885/the-youth-was-arrested-with-more-than-five-kilos-of-ganja"
published_at: "2023-08-26T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9bba87ae67_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# അഞ്ച് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** **വളപട്ടണം :** ഓണത്തിന് വിൽപനക്കായി എത്തിച്ച അഞ്ച് കിലോ ഇരുനൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ബീഹാർ റസൂൽ പൂർ സ്വദേശി പ്രേം സായുടെ മകൻ സൂരജ് കുമാർ ഷായെ യാണ് വളപട്ടണം എസ്.ഐ. നിതിന്റെ നേതൃത്വത്തിൽ എ.എസ് ഐ. അനിഴൻ , സിവിൽ പോലീസ് ഓഫീസർ കിരൺ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

## Article Content

**വളപട്ടണം :** ഓണത്തിന് വിൽപനക്കായി എത്തിച്ച അഞ്ച് കിലോ ഇരുനൂറ് ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ബീഹാർ റസൂൽ പൂർ സ്വദേശി പ്രേം സായുടെ മകൻ സൂരജ് കുമാർ ഷായെ യാണ് വളപട്ടണം എസ്.ഐ. നിതിന്റെ നേതൃത്വത്തിൽ എ.എസ് ഐ. അനിഴൻ , സിവിൽ പോലീസ് ഓഫീസർ കിരൺ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

ഇന്ന് പുലർച്ചെ വളപട്ടണം ബോട്ട് പാലത്തിന് സമീപം വെച്ചാണ് സൂട്ട് കേയ്സിൽ കടത്തുകയായിരുന്ന 5.200 കിലോഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141885/the-youth-was-arrested-with-more-than-five-kilos-of-ganja)