---
title: "ഹരിതലോക സ്വപ്നവുമായി കയരളം നോർത്ത് എ എൽ പി സ്കൂളിൽ ക്വിറ്റ് പ്ലാസ്റ്റിക്കിന് തുടക്കമായി"
english_title: "Quit Plastics started at Kayaralam North ALP School with a green world dream"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141825/quit-plastics-started-at-kayaralam-north-alp-school-with-a-green-world-dream"
published_at: "2023-08-26T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e98ce44c3a9_news-card.jpg"
keywords: []
---

# ഹരിതലോക സ്വപ്നവുമായി കയരളം നോർത്ത് എ എൽ പി സ്കൂളിൽ ക്വിറ്റ് പ്ലാസ്റ്റിക്കിന് തുടക്കമായി

> **Lead Summary:** **മയ്യിൽ:** ഓണനാളിൽ കുട്ടികൾ ഭൂമിയെ ചേർത്തുപിടിക്കുകയാണ്. പ്ലാസ്റ്റിക്കിനെതിരെ വലിയ സന്ദേശവുമായി പൊതുസമൂഹത്തിനിടയിലേക്ക് അവർ ഇറങ്ങുകയാണ്. പ്ലാസ്റ്റിക്കിനെതിരെ ഒരു വർഷം നീളുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് കയരളം‌ നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളാണ് നേതൃത്വം നൽകുന്നത്. ഓണാഘോഷ പരിപാടിയിൽ 'ക്വിറ്റ് പ്ലാസ്റ്റിക്' കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

**മയ്യിൽ:** ഓണനാളിൽ കുട്ടികൾ ഭൂമിയെ ചേർത്തുപിടിക്കുകയാണ്. പ്ലാസ്റ്റിക്കിനെതിരെ വലിയ സന്ദേശവുമായി പൊതുസമൂഹത്തിനിടയിലേക്ക് അവർ ഇറങ്ങുകയാണ്. പ്ലാസ്റ്റിക്കിനെതിരെ ഒരു വർഷം നീളുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് കയരളം‌ നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളാണ് നേതൃത്വം നൽകുന്നത്. ഓണാഘോഷ പരിപാടിയിൽ 'ക്വിറ്റ് പ്ലാസ്റ്റിക്' കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.

എൽ എസ് എസ് വിജയികൾക്കും സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി പുരസ്കാരം നേടിയ പൂർവ്വ വിദ്യാർഥിയും മാധ്യപ്രവർത്തകനുമായ പി സുരേശനും ചടങ്ങിൽ അനുമോദനം നൽകി. പി പി ദിവ്യ ഉപഹാരം സമ്മാനിച്ചു. നാടക-സിനിമാ സംവിധായകൻ ജിജു ഒറപ്പടി മുഖ്യാതിഥിയായി. ജൽ ജീവൻ മിഷൻ സഹകരണത്തോടെ കുട്ടികൾ തയ്യാറാക്കിയ 'എന്റെ കുടിവെള്ളം' കയ്യെഴുത്ത് മാസിക സി ആർ സി കോഡിനേറ്റർ സി കെ രേഷ്മ പ്രകാശനം ചെയ്തു.

'ക്വിറ്റ് പ്ലാസ്റ്റിക്' പ്രവർത്തന രേഖ മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എ പി സുചിത്ര പ്രകാശനം ചെയ്തു. എൽ എസ് എസ് വിജയികൾക്കുള്ള കെ കെ കുഞ്ഞിരാമൻ നമ്പ്യാർ& കെ ഒ പാർവ്വതി അമ്മ സ്മാരക ക്യാഷ് അവാർഡ് ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ സമ്മാനിച്ചു. പി ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. 'ക്വിറ്റ് പ്ലാസ്റ്റിക്' പ്രവർത്തനങ്ങൾ കെ വൈശാഖ് വിശദീകരിച്ചു.

മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശൻ, ഗ്രന്ഥശാല പ്രവർത്തകൻ കെ പി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രഥമധ്യാപിക എം ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് നന്ദിയും പറഞ്ഞു. ഓണാഘോഷത്തോട് അനുബന്ധിച്ച് ഓണസദ്യ, ഓണപ്പാട്ട്, ഓണക്കളികൾ, ഓണപ്പൂക്കളമൊരുക്കൽ എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141825/quit-plastics-started-at-kayaralam-north-alp-school-with-a-green-world-dream)