---
title: " ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്"
english_title: "The Tempo Traveler went out of control and injured several people"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14177/the-tempo-traveler-went-out-of-control-and-injured-several-people"
published_at: "2021-12-03T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9bfaf24f9d_5fa5e26e-0af0-45fb-bd51-ccc91c3d8880.jpg"
keywords: []
---

#  ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

> **Lead Summary:** **നിടുംപൊയിൽ : **പാപ്പിനിശേരിയിൽ നിന്ന് മാനന്തവാടിയിൽ പോയി തിരിച്ചു വരികയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഇരുപത്തിയാറാം മൈലിലാണ് അപകടം.പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**നിടുംപൊയിൽ : **പാപ്പിനിശേരിയിൽ നിന്ന് മാനന്തവാടിയിൽ പോയി തിരിച്ചു വരികയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഇരുപത്തിയാറാം മൈലിലാണ് അപകടം.പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

സാരമായി പരിക്കേറ്റ റൈഹാനത്ത് (51), മാസിൻ (6) എന്നിവരെ കണ്ണൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.സിനാൻ(15), ജാസ്മിൻ (32), ബീപാത്തു (65), ഷമീം (10), ഹഫ്സത്ത് (55), ജസ്‌ന (32), ജസീല (35), ബിൻസിയ (25), നഫീസ (43), സോഹ് (4 മാസം പ്രായം ), ഹഷ്ബ (25), മുഹമ്മദ് ഹാറൂൺ (63), തസ്മീന (43) എന്നിവർ പേരാവൂരിലെ ആസ്പത്രിയിൽ ചികിത്സയിലാണ്.

റോഡിലെ കുഴിയിൽ അകപ്പെടാതിരിക്കാൻ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് അപകടം. നിടുംപൊയിലിലെ ഓട്ടോ ഡ്രൈവർമാരായ സുധാകരൻ, വിമൽ എന്നിവരാണ് പരിക്കേറ്റവരെ ആസ്പത്രിയിലെത്തിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14177/the-tempo-traveler-went-out-of-control-and-injured-several-people)