---
title: "സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല: അടുത്ത മാസം നാലിന് വീണ്ടും ഉന്നത തല യോഗം"
english_title: "No load shedding in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141732/no-load-shedding-in-the-state"
published_at: "2023-08-25T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8bb5548a3d_news-card.jpg"
keywords: []
---

# സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല: അടുത്ത മാസം നാലിന് വീണ്ടും ഉന്നത തല യോഗം

> **Lead Summary:** സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. അടുത്ത മാസം നാലിന് വീണ്ടും ഉന്നത തല യോഗം ചേരും. അതുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും യോഗം തീരുമാനിച്ചു.

## Article Content

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. അടുത്ത മാസം നാലിന് വീണ്ടും ഉന്നത തല യോഗം ചേരും. അതുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ലെന്നും യോഗം തീരുമാനിച്ചു.

കേന്ദ്ര വൈദ്യുത നിലയങ്ങളിലെ സാങ്കേതിക തകരാര്‍ മൂലം കേന്ദ്ര വിഹിതത്തിലുണ്ടായ കുറവ് പരിഹരിച്ചെങ്കിലും പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും വില കൂടിയ വൈദ്യുതി വാങ്ങുന്നത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. പുറത്ത് നിന്ന് 500 മെഗാവാട്ട് വാങ്ങാനുള്ള ടെന്‍ഡര്‍ സെപ്റ്റംബര്‍ നാലിന് തുറക്കുമ്പോള്‍ ന്യായ വിലക്ക് മതിയായ വൈദ്യുതി ലഭിച്ചാല്‍ മാത്രമേ വരും മാസങ്ങളില്‍ ലോഡ് ഷെഡിങ് ഒഴിവാകൂ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141732/no-load-shedding-in-the-state)