---
title: "അൽഹുദ ആർട്സ് സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ നേതൃത്വത്തിൽ അനുമോദനവും ധന സഹായ വിതരണവും നടത്തി"
english_title: "Under the leadership of Alhuda Arts Sports Club Biricherry, felicitation and distribution of financial aid was done"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141731/under-the-leadership-of-alhuda-arts-sports-club-biricherry-felicitation-and-distribution-of-financial-aid-was-done"
published_at: "2023-08-25T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8ba26ec4ae_news-card.jpg"
keywords: []
---

# അൽഹുദ ആർട്സ് സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ നേതൃത്വത്തിൽ അനുമോദനവും ധന സഹായ വിതരണവും നടത്തി

> **Lead Summary:** **തൃക്കരിപ്പൂർ: ** അൽഹുദ ആർട്സ് സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ നേതൃത്വത്തിൽ എം.എ അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ സഫീദ മറിയത്തിനി ഉപഹാര സമർപ്പണവും ഹൃദയാഘാതത്തെ തുടർന്ന് വിദേശത്തു നിന്ന് മരണപ്പെട്ട നാട്ടുകാരന്റെ കുടുംബത്തിനുള്ള ഒരു ലക്ഷം രൂപ ധനസഹായ വിതരണവും നടത്തി.

## Article Content

**തൃക്കരിപ്പൂർ: ** അൽഹുദ ആർട്സ് സ്പോർട്സ് ക്ലബ് ബീരിച്ചേരിയുടെ നേതൃത്വത്തിൽ എം.എ അറബിക് സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ സഫീദ മറിയത്തിനി ഉപഹാര സമർപ്പണവും ഹൃദയാഘാതത്തെ തുടർന്ന് വിദേശത്തു നിന്ന് മരണപ്പെട്ട നാട്ടുകാരന്റെ കുടുംബത്തിനുള്ള ഒരു ലക്ഷം രൂപ ധനസഹായ വിതരണവും നടത്തി.

ക്ലബ് ഓഫീസ് പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ ജമാൽ ബൈത്താൻ , അബ്ദുൽ വഹാബ് മലേഷ്യ , മുഹമ്മദ് കുഞ്ഞി വി.പി.എം എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. ക്ലബ് ജനറൽ സെക്രട്ടറി മർസൂഖ് റഹ്മാന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് ഫാസിൽ യു.പി.അധ്യക്ഷനായി വാർഡ് മെമ്പർ യു.പി.ഫായിസ് ലൈവ് അഡ്മിൻ സലീംനവാസ്, ജമാഅത്ത് സെക്രട്ടറി കെ.പി.അബൂബക്കർ, എന്നിവർ ആശംസകൾ നേർന്നു.

ക്ലബ് ഗൾഫ് കമ്മിറ്റി അംഗങ്ങളായ കെ.പി.ഷാഫി, ഉസ്മാൻ.സികെ, സമദ്.എ.ജി, ഷഹീർ.ഓ.ടി, ഇമതിയാസ്‌, ബുജൈർ.എം,നസീർ.എ, സിറാജ്.എം ക്ലബ് മാനേജർമാരായ വി.പി.പി.ഷുഹൈബ്, യു.പി.ഷാജഹാൻ, അലിവ് കോർഡിനേറ്റർമാരായ വി.പി.യു.മുഹമ്മദ്, യു.പി ഫഹീം തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ് ട്രഷറർ എൻ.ഇസ്മായിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141731/under-the-leadership-of-alhuda-arts-sports-club-biricherry-felicitation-and-distribution-of-financial-aid-was-done)