---
title: "കണ്ണൂർ യൂണിവേഴ്സിറ്റിയെ സഖാ - സംഘി യൂനിവേർസിറ്റിയാക്കുന്നു: അബ്ദുൽ കരീം ചേലേരി"
english_title: "Abdul Karim Cheleri"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141689/abdul-karim-cheleri"
published_at: "2023-08-25T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e89311e5534_news-card.jpg"
keywords: []
---

# കണ്ണൂർ യൂണിവേഴ്സിറ്റിയെ സഖാ - സംഘി യൂനിവേർസിറ്റിയാക്കുന്നു: അബ്ദുൽ കരീം ചേലേരി

> **Lead Summary:** ചരിത്രപണ്ഡിതനായ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ കണ്ണൂർ യൂനിവേർസിറ്റിയെ സഖാ - സംഘി യൂനിവേർസിറ്റിയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർത്തി കൊണ്ടുവരണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

## Article Content

ചരിത്രപണ്ഡിതനായ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ കണ്ണൂർ യൂനിവേർസിറ്റിയെ സഖാ - സംഘി യൂനിവേർസിറ്റിയാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർത്തി കൊണ്ടുവരണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി.

ബോർഡ് ഓഫ് സ്റ്റഡീസ് നിലവിലില്ലാത്ത സർവ്വകലാശാലയിൽ വൈസ് ചാൻസലർ രൂപികരിച്ച അഡ്ഹോക് കമ്മറ്റി ഗാന്ധിജി, ഡോ.അംബേദ്കർ, നെൽസൺ മണ്ടേല എന്നീ വിശ്വ വ്യഖ്യാതരായ പ്രതിഭാശാലികൾക്കൊപ്പം സി.പി.എം.നേതാവ് കെ.കെ.ശൈലജയുടെ ആത്മകഥ എം.എ. ഇംഗ്ലീഷ് സിലബസ്സിൽ ഉൾപ്പെടുത്തിയത് യൂണിവേർസിറ്റിയെയും മേൽ പറഞ്ഞ ലോകനേതാക്കളെയും പരിഹസിക്കുന്നതിന് തുല്യമാണ്.

രണ്ട് വർഷം മുമ്പ് എം.എ. ഗവേണൻസ് ആന്റ് പൊളിറ്റിക്കൽ സയൻസിന്റെ സിലബസ്സിൽ സവർക്കർ, ഗോൾവാൾക്കർ, ദീന ദയാൽ ഉപാധ്യായ എന്നീ ആർ.എസ്.എസ്. നേതാക്കളുടെ പാഠ ഭാഗങ്ങൾ ഉൾപ്പെടുത്തിയ അതേ വിസി തന്നെയാണ്, ഇപ്പോൾ അഴിമതി അന്വേഷണം നേരിടുന്ന സി.പി.എം.നേതാവിന്റെ ജീവിത കഥയും സിലബസ്സിൽ ഉൾപ്പെടുത്തിയത്. അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കാത്ത വി.സി. കണ്ണൂരിന് നാണകേടാണ്.

സർവ്വകലാശാല നടപടിക്കെതിരെ രംഗത്ത് വന്ന എൽ.ഡി.എഫ്. കൺവീനറുടെ നിലപാട് സ്വാഗതാർഹമാണ്. എന്നാൽ ഇത് ആത്മാർത്ഥതയോടെയാണെങ്കിൽ, തങ്ങൾ തന്നെ നിയമിച്ച വി.സി.ക്കെതിരെ നടപടി കൈകൊള്ളാൻ സർക്കാർ ഗവർണർക്ക് ശുപാർശ നൽകുകയും യൂണിവേർസിറ്റിയുടെ വിശുദ്ധി വീണ്ടെടുക്കുകയും ചെയ്യണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141689/abdul-karim-cheleri)