---
title: "കല്യാശ്ശേരി മണ്ഡലത്തിൽ ഹരിത പെരുമാറ്റചട്ടപ്രകാരം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നിർമ്മലം കല്യാശ്ശേരി പുരസ്ക്കാരം"
english_title: "nirmmalam kallyassery award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141587/nirmmalam-kallyassery-award"
published_at: "2023-08-25T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e83765bd03d_news-card.jpg"
keywords: []
---

# കല്യാശ്ശേരി മണ്ഡലത്തിൽ ഹരിത പെരുമാറ്റചട്ടപ്രകാരം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നിർമ്മലം കല്യാശ്ശേരി പുരസ്ക്കാരം

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിൽ ഹരിത പെരുമാറ്റചട്ടപ്രകാരം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നിർമലം കല്യാശ്ശേരി എന്ന പേരിൽ പുരസ്ക്കാരം നൽകുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ഓരോ സംഘടനകൾക്ക് വീതമായിരിക്കും പുരസ്ക്കാരം നൽകുക . മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും നടക്കുന്ന എല്ലാ ആഘോഷങ്ങളും ഇതിനായുള്ള വാട്ട്സ് ആപ്പ് നമ്പരിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് സംഘടിപ്പിച്ച പരിപാടികളുടെ നോട്ടീസ്, ഗ്രസ്വ വീഡിയോ, ഫോട്ടോ എന്നിവ അയച്ചുനൽകണം. ക്ലബുകൾ, വായനശാലകൾ, സാംസ്ക്കാരിക - സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പങ്കാളിയാകാം. അലങ്കാരങ്ങൾ, തോരണങ്ങൾ എന്നിവ പൂർണമായും പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരിക്കണം. ഒരു വിധത്തിലുമുള്ള ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗിക്കാൻ പാടുള്ളതല്ല. ഫ്ലക്സ് ഉൾപ്പെടെ നിരോധിത പ്രിൻറിങ് സാമഗ്രികളും പൂർണമായി ഒഴിവാക്കണം. ആലോഷങ്ങൾ, ചടങ്ങുകൾ എന്നിവ അവസാനിക്കുമ്പോൾ ഒരു തരത്തിലുമുള്ള മാലിന്യങ്ങൾ ആഘോഷ കേന്ദ്രത്തിലൊ സമീപത്തൊ ആഘോഷങ്ങൾ മൂലമോ ഉണ്ടാവാൻ പാടില്ല. ഹരിതാഘോഷത്തിനായുള്ള മുന്നൊരുക്കങ്ങൾ, സംഘാടന രീതികൾ എന്നിവയും പുരസ്കാരത്തിന് പരിഗണിക്കും. മാലിന്യങ്ങൾ കത്തിക്കാനൊ വലിച്ചെറിയാനോ പാടില്ല. ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയ രീതിയിൽ സംസ്കരിക്കണം. ഹരിത പെരുമാറ്റ ചട്ടത്തെ പറ്റിയുള്ള ബോധവല്കരണ രീതികളും പുരസ്കാരത്തിന് പരിഗണിക്കുന്ന ഘടകങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നതും സമ്മാനിക്കുന്നതും. ആഗസ്ത് 27 മുതൽ സെപ്തംബർ 15 വരെ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് പങ്കെടുക്കാം. താഴെപ്പറയുന്ന വാട്ട്സപ് ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തവരുടെ ആഘോഷ പരിപാടികളിലെ ഹരിത ചട്ട പാലനം പരിഗണിച്ചായിരിക്കും പുരസ്കാരം നിർണ്ണയിക്കുന്നതെന്നും എം എൽ എ പറഞ്ഞു. റജിസ്റ്റർ ചെയ്യേണ്ട വാട്സപ് നമ്പർ .

## Article Content

കല്യാശ്ശേരി മണ്ഡലത്തിൽ ഹരിത പെരുമാറ്റചട്ടപ്രകാരം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് നിർമലം കല്യാശ്ശേരി എന്ന പേരിൽ പുരസ്ക്കാരം നൽകുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിൽ ഓരോ സംഘടനകൾക്ക് വീതമായിരിക്കും പുരസ്ക്കാരം നൽകുക . മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും നടക്കുന്ന എല്ലാ ആഘോഷങ്ങളും ഇതിനായുള്ള വാട്ട്സ് ആപ്പ് നമ്പരിൽ രജിസ്റ്റർ ചെയ്യണം. തുടർന്ന് സംഘടിപ്പിച്ച പരിപാടികളുടെ നോട്ടീസ്, ഗ്രസ്വ വീഡിയോ, ഫോട്ടോ എന്നിവ അയച്ചുനൽകണം. ക്ലബുകൾ, വായനശാലകൾ, സാംസ്ക്കാരിക - സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പങ്കാളിയാകാം. അലങ്കാരങ്ങൾ, തോരണങ്ങൾ എന്നിവ പൂർണമായും പ്രകൃതി സൗഹാർദ്ദ വസ്തുക്കൾ മാത്രം ഉപയോഗിച്ചായിരിക്കണം. ഒരു വിധത്തിലുമുള്ള ഡിസ്പോസിബിൾ വസ്തുക്കൾ ഉപയോഗിക്കാൻ പാടുള്ളതല്ല. ഫ്ലക്സ് ഉൾപ്പെടെ നിരോധിത പ്രിൻറിങ് സാമഗ്രികളും പൂർണമായി ഒഴിവാക്കണം. ആലോഷങ്ങൾ, ചടങ്ങുകൾ എന്നിവ അവസാനിക്കുമ്പോൾ ഒരു തരത്തിലുമുള്ള മാലിന്യങ്ങൾ ആഘോഷ കേന്ദ്രത്തിലൊ സമീപത്തൊ ആഘോഷങ്ങൾ മൂലമോ ഉണ്ടാവാൻ പാടില്ല. ഹരിതാഘോഷത്തിനായുള്ള മുന്നൊരുക്കങ്ങൾ, സംഘാടന രീതികൾ എന്നിവയും പുരസ്കാരത്തിന് പരിഗണിക്കും. മാലിന്യങ്ങൾ കത്തിക്കാനൊ വലിച്ചെറിയാനോ പാടില്ല. ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയ രീതിയിൽ സംസ്കരിക്കണം. ഹരിത പെരുമാറ്റ ചട്ടത്തെ പറ്റിയുള്ള ബോധവല്കരണ രീതികളും പുരസ്കാരത്തിന് പരിഗണിക്കുന്ന ഘടകങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നതും സമ്മാനിക്കുന്നതും. ആഗസ്ത് 27 മുതൽ സെപ്തംബർ 15 വരെ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് പങ്കെടുക്കാം. താഴെപ്പറയുന്ന വാട്ട്സപ് ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തവരുടെ ആഘോഷ പരിപാടികളിലെ ഹരിത ചട്ട പാലനം പരിഗണിച്ചായിരിക്കും പുരസ്കാരം നിർണ്ണയിക്കുന്നതെന്നും എം എൽ എ പറഞ്ഞു. റജിസ്റ്റർ ചെയ്യേണ്ട വാട്സപ് നമ്പർ .

കണ്ണപുരം പഞ്ചായത്ത് 9446053440,

ചെറുകുന്ന് 9847367434,

മാടായി 9895652030,

ഏഴോം 9349898679, 9947507217,

കുഞ്ഞിമംഗലം 9847235829,

പട്ടുവം 9947761816,

കടന്നപ്പള്ളി - പാണപ്പുഴ- 8281782765

കല്യാശ്ശേരി 94958 60353,

ചെറുതാഴം 9400471637

മാട്ടൂൽ 80752 22940 റജിസ്റ്റർ ചെയ്യണം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141587/nirmmalam-kallyassery-award)