---
title: "സൂപ്പർമാർക്കറ്റിൽ വെച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർ അറസ്റ്റിൽ"
english_title: "The manager who tried to molest the employee at the supermarket"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141481/the-manager-who-tried-to-molest-the-employee-at-the-supermarket"
published_at: "2023-08-24T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e73c1b1efa8_news-card.jpg"
keywords: []
---

# സൂപ്പർമാർക്കറ്റിൽ വെച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മാനേജർ അറസ്റ്റിൽ

> **Lead Summary:** **പയ്യന്നൂർ: **സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ യുവതിയെ പലതവണ സ്ഥാപനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മാനേജരായ യുവാവ് പിടിയിൽ . പെരുമ്പയ്ക്ക് സമീപത്തെ സൂപ്പർ മാർക്കറ്റിലെ മാനേജരായ കൂത്തുപറമ്പ് വേങ്ങാട് പടുവിലായി സ്വദേശി ഹിഷാമിനെ യാണ് പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേ തൃത്വത്തിൽ അറസ്റ്റു ചെയ്തത്.

## Article Content

**പയ്യന്നൂർ: **സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ യുവതിയെ പലതവണ സ്ഥാപനത്തിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച മാനേജരായ യുവാവ് പിടിയിൽ . പെരുമ്പയ്ക്ക് സമീപത്തെ സൂപ്പർ മാർക്കറ്റിലെ മാനേജരായ കൂത്തുപറമ്പ് വേങ്ങാട് പടുവിലായി സ്വദേശി ഹിഷാമിനെ യാണ് പയ്യന്നൂർ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേ തൃത്വത്തിൽ അറസ്റ്റു ചെയ്തത്.

പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ 23 കാരിയുടെ പീഡന പരാതിയിലാണ് കേസെടുത്തത്. വിശ്രമവേളയിൽഇക്കഴിഞ്ഞ 17 നും 18 നും പിന്നീട് കഴിഞ്ഞ ദിവസവുമാണ് യുവതി പീഡനത്തിനിരയായത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതി ഭർത്താവിനോട് വിവരം പറയുകയും തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതിനൽകുകയുമായിരുന്നു. കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141481/the-manager-who-tried-to-molest-the-employee-at-the-supermarket)