---
title: "തളിപ്പറമ്പിൽ കുട്ടി ഡ്രൈവറെ പിടികൂടി, രക്ഷിതാവിനും ആർസി ഉടമക്കും 55,000 രൂപ പിഴ"
english_title: "parent and RC owner fined Rs 55,000"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141457/parent-and-rc-owner-fined-rs-55000"
published_at: "2023-08-24T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e706b4ec6cc_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പിൽ കുട്ടി ഡ്രൈവറെ പിടികൂടി, രക്ഷിതാവിനും ആർസി ഉടമക്കും 55,000 രൂപ പിഴ

> **Lead Summary:** **തളിപ്പറമ്പ്:** പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്കോടിച്ചു, രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 പിഴ. ഇന്നലെ വൈകുന്നേരം 5.30 നാണ് കോള്‍മൊട്ടയില്‍ വെച്ച് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ ബൈക്ക് പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്:** പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്കോടിച്ചു, രക്ഷിതാവിനും ആര്‍.സി.ഉടമക്കും 55,000 പിഴ. ഇന്നലെ വൈകുന്നേരം 5.30 നാണ് കോള്‍മൊട്ടയില്‍ വെച്ച് തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥിന്റെ നേതൃത്വത്തില്‍ ബൈക്ക് പിടികൂടിയത്.

വാഹനത്തിന്റെ ആര്‍.സി.ഉടമ മാങ്കടവിലെ സീരകത്ത് വീട്ടില്‍ സി.നൂര്‍ജഹാന് 25,000 രൂപയും കുട്ടിയുടെ രക്ഷിതാവിന് 25,000 രൂപയും ലൈസന്‍സില്ലാത്തതിന് 5000 രൂപയും ഉള്‍പ്പെടെ 55,000 രൂപയാണ് പിഴയായി ഈടാക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141457/parent-and-rc-owner-fined-rs-55000)