---
title: "മധ്യവയസ്കൻ അടിയേറ്റ് മരിച്ച സംഭവം: മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അറസ്റ്റിൽ"
english_title: "Middle-aged man beaten to death: Grade SI of Mayil police station arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141455/middle-aged-man-beaten-to-death-grade-si-of-mayil-police-station-arrested"
published_at: "2023-08-24T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e705c86ac83_news-card.jpg"
keywords: []
---

# മധ്യവയസ്കൻ അടിയേറ്റ് മരിച്ച സംഭവം: മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

> **Lead Summary:** **മയ്യില്‍: **കൊളച്ചേരി പറമ്പില്‍ മദ്യലഹരിയിൽ സുഹൃത്തായ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്‍ കുറ്റം സമ്മതിച്ചു. ദിനേശന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച് പ്രതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.

## Article Content

**മയ്യില്‍: **കൊളച്ചേരി പറമ്പില്‍ മദ്യലഹരിയിൽ സുഹൃത്തായ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്‍ കുറ്റം സമ്മതിച്ചു. ദിനേശന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ച് പ്രതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.

ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടില്‍ വച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്ഥിരമായി സജീവൻ ദിനേശന്റെ വീട്ടിൽ മദ്യപിക്കാൻ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കൊളച്ചേരിപ്പറമ്പിലെ കൊമ്പന്‍ ഹൗസില്‍ സജീവന്‍ (56)ന്റെ ശരീരത്തില്‍ ഒന്നിലേറെ തവണ ദിനേശന്‍ വിറകു കൊള്ളി കൊണ്ടു മര്‍ദിച്ചതിന്റെ പാടുകളുണ്ട് .

സജീവന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എസിപി ടി.കെ.രത്‌നകുമാറിന്റെ നേത്യത്വത്തിലാണ് അന്വേഷണം. പരേതനായ കുഞ്ഞപ്പയുടെയും ലീലയുടെയും മകനാണ് സജീവന്‍. അങ്കണവാടി വര്‍ക്കറായ ഗീതയാണ് ഭാര്യ. മക്കൾ: ശ്രേയ, ശ്വേത (വിദ്യാർത്ഥികൾ). സഹോദരങ്ങൾ: പുഷ്പൻ, മാലതി, ശോഭ, അജിത, അനിത.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141455/middle-aged-man-beaten-to-death-grade-si-of-mayil-police-station-arrested)