---
title: "അഞ്ചാം പീടിക ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ രാത്രികാല യാത്രക്കാർ ദുരിതത്തിൽ"
english_title: "The night commuters are in distress after the high mast light of the fifth Peedika town is out of order"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141425/the-night-commuters-are-in-distress-after-the-high-mast-light-of-the-fifth-peedika-town-is-out-of-order"
published_at: "2023-08-24T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6dfd057903_news-card.jpg"
keywords: []
---

# അഞ്ചാം പീടിക ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായതോടെ രാത്രികാല യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **അഞ്ചാം പീടിക: **അഞ്ചാം പീടിക ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് കത്താതായതോടെ രാത്രികാല യാത്രക്കാര്‍ ദുരിതത്തിലായി. കല്യാശ്ശേരി പഞ്ചായത്തിൽ പെട്ട അഞ്ചാം പീടിക ടൗണിൽ കീച്ചേരിയിലേക്ക് പോകുന്ന റോഡിൽ മോറാഴ കല്യാശ്ശേരി ബാങ്കിന്റെ മുൻഭാഗത് മുൻ എം എൽ എ ടി വി രാജേഷിന്റെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച നാട്ടു വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ആണ് മാസങ്ങൾ ആയി പ്രവർത്തന രഹിതമായി ലക്ഷങ്ങൾ പാഴാകുന്നത്.

## Article Content

**അഞ്ചാം പീടിക: **അഞ്ചാം പീടിക ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് കത്താതായതോടെ രാത്രികാല യാത്രക്കാര്‍ ദുരിതത്തിലായി. കല്യാശ്ശേരി പഞ്ചായത്തിൽ പെട്ട അഞ്ചാം പീടിക ടൗണിൽ കീച്ചേരിയിലേക്ക് പോകുന്ന റോഡിൽ മോറാഴ കല്യാശ്ശേരി ബാങ്കിന്റെ മുൻഭാഗത് മുൻ എം എൽ എ ടി വി രാജേഷിന്റെ ആസ്തി വികസന ഫണ്ട്‌ ഉപയോഗിച്ച നാട്ടു വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ആണ് മാസങ്ങൾ ആയി പ്രവർത്തന രഹിതമായി ലക്ഷങ്ങൾ പാഴാകുന്നത്.

അത് പോലെ തന്നെ ആണ് അഞ്ചാം പീടിക ജുമാമസ്ജിദ് മുമ്പിൽ മെയിൻ റോഡിൽ ഉള്ള ആന്തൂർ മുൻസിപ്പാലിറ്റിയിൽ പെട്ട റോഡിലെ ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ ആയി. ഉപയോഗ ശൂന്യമായ വിളക്കുകൾ മാറ്റി സ്ഥാപിക്കുകയോ അറ്റകുറ്റപ്പണി നടത്തി ശെരിയാക്കാനോ അധികൃതർ തയ്യാറാകാത്തത് വ്യപക പ്രതിഷേധത്തിനാണ് ഇട വെയ്ക്കുന്നത്.

വിളക്കുകൾ കേടായതിനാൽ രാവിലെ നടക്കാൻ പോകുന്നവരും കാൽനടയാത്രക്കാരും ദുരിതത്തിലാണ്. അതിന് പുറമെ ഇഴജന്തുക്കളും തെരുവ് നായകളും ആശങ്ക സൃഷ്ടി ക്കുന്നുണ്ട്. രാത്രി 10.00 വരെ കടകൾ ഉള്ളതിനാൽ വെളിച്ചം ഉണ്ടാകും. എന്നാൽ കടകൾ അടച്ചു കഴിഞ്ഞാൽ ഇരുട്ടാണ്. അതിനാൽ എത്രയും പെട്ടെന്നു വിളക്കുകൾ പ്രവർത്തിപ്പിക്കാൻ വേണ്ടപ്പെട്ട അധികാരികൾ ഇടപെടണം എന്നാണ് നാട്ടുകാരുടെ ശ്കതമായ ആവശ്യം. നിരവധി തവണ വിളിച്ചു പറഞ്ഞിട്ടും യാതൊരു നടപടി എടുത്തില്ല എന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141425/the-night-commuters-are-in-distress-after-the-high-mast-light-of-the-fifth-peedika-town-is-out-of-order)