---
title: "കാരുണ്യത്തിൻ്റെ ഉദാത്ത മാതൃകയായി കല്യാശ്ശേരി വില്ലേജ് ജീവനക്കാർ"
english_title: "Kalyassery village staff as a noble example of compassion"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141421/kalyassery-village-staff-as-a-noble-example-of-compassion"
published_at: "2023-08-24T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e6d6fb81c95_news-card.jpg"
keywords: []
---

# കാരുണ്യത്തിൻ്റെ ഉദാത്ത മാതൃകയായി കല്യാശ്ശേരി വില്ലേജ് ജീവനക്കാർ

> **Lead Summary:** **കല്യാശ്ശേരി:** നാടെങ്ങും ഓണാഘോഷം തകൃതിയായി നടക്കുമ്പോൾ ഏല്പിച്ച ജോലികൾക്കപ്പുറം സഹജീവി സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഉദാത്ത മാതൃകകളായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവിനക്കാർ. വില്ലേജ് ഓഫീസിലെ ഭാരിച്ച ജോലിത്തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി കല്യാശ്ശേരി വില്ലേജ് പരിധിയിലെ ഇരിണാവ്, ചെക്കിക്കുണ്ട് , മാങ്ങാട് കോളനികളിലെ കുടുംബം ഗങ്ങളെ സന്ദർശിക്കുകയും അവരുടെ പ്രയാസങ്ങൾ നേരിട്ടറിയുകയും അവരെ വില്ലേജ് ഓഫീസിലേക്ക് ക്ഷണിച്ച് ഓണ സ്പർശം 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുകയും എല്ലാ കുടുംബാംഗങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

## Article Content

**കല്യാശ്ശേരി:** നാടെങ്ങും ഓണാഘോഷം തകൃതിയായി നടക്കുമ്പോൾ ഏല്പിച്ച ജോലികൾക്കപ്പുറം സഹജീവി സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഉദാത്ത മാതൃകകളായി കല്യാശ്ശേരി വില്ലേജ് ഓഫീസ് ജീവിനക്കാർ. വില്ലേജ് ഓഫീസിലെ ഭാരിച്ച ജോലിത്തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി കല്യാശ്ശേരി വില്ലേജ് പരിധിയിലെ ഇരിണാവ്, ചെക്കിക്കുണ്ട് , മാങ്ങാട് കോളനികളിലെ കുടുംബം ഗങ്ങളെ സന്ദർശിക്കുകയും അവരുടെ പ്രയാസങ്ങൾ നേരിട്ടറിയുകയും അവരെ വില്ലേജ് ഓഫീസിലേക്ക് ക്ഷണിച്ച് ഓണ സ്പർശം 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുകയും എല്ലാ കുടുംബാംഗങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

കല്യാശ്ശേരി വില്ലേജ് ഓഫീസർ പി.വി. വിനോദിൻ്റെ അധ്യക്ഷതയിൽ പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് നിർവ്വഹിച്ചു. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ടി. ബാലകൃഷ്ണൻ മുഖ്യാതിഥിയായി .

കണ്ണൂർ ഭൂരേഖാ തഹസിൽദാർ ആഷിഖ് തോട്ടോൻ, ഗ്രാമപഞ്ചായത്തംഗം സ്വപ്നകുമാരി, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ കെ.വി.ഷാജു ,ഡെപ്യൂട്ടി തഹസിൽദാർ എൽ.ആർ. രാജ് കുമാർ കല്യാശ്ശേരി സ്പെഷൽ വില്ലേജ് ഓഫീസർ എം വി മനോഹരൻ,വസന്ത് കുന്നുമ്പ്രത്ത് , ജനകീയ സമിതി അംഗങ്ങളായ പി. ബാലകൃഷ്ണൻ, വി.സി. പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് ഓഫീസ് ജീവനക്കാരായ ബിലഹരി ആര്യാട്ട്, എ.കെ.സജീവൻ, കെ.വിനോദ് കുമാർ തുടങ്ങിയവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141421/kalyassery-village-staff-as-a-noble-example-of-compassion)