---
title: "കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി"
english_title: "The names of the teachers who did not get the Kovid vaccine will be released today, said the Education Minister"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14140/the-names-of-the-teachers-who-did-not-get-the-kovid-vaccine-will-be-released-today-said-the-education-minister"
published_at: "2021-12-03T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9a101a6f3d_news card.jpg"
keywords: []
---

# കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് വിദ്യാഭ്യാസമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ പേരു വിവരങ്ങള്‍ പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സീന്‍ എടുത്തിട്ടില്ലെന്ന നേരത്തെ വിദ്യാഭ്യാസ മന്ത്രി അറയിച്ചിരുന്നു. ഇവരുടെ വിവരങ്ങള്‍ ഇന്ന് ഉച്ചയ്ക്കു പുറത്തുവിടുമെന്ന് മന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ആരൊക്കെയന്ന് സമൂഹം അറിയണം. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14140/the-names-of-the-teachers-who-did-not-get-the-kovid-vaccine-will-be-released-today-said-the-education-minister)