---
title: " സംസ്ഥാനത്ത് ഇന്നും നാളെയും 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്"
english_title: "High temperature warning in 9 districts of the state today and tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141296/high-temperature-warning-in-9-districts-of-the-state-today-and-tomorrow"
published_at: "2023-08-23T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e3af984ca_Untitled-2-web.jpg"
keywords: []
---

#  സംസ്ഥാനത്ത് ഇന്നും നാളെയും 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തു വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തു വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. താപനില 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരാം. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്.

സാധാരണയെക്കാൾ 3 - 5 ഡി​ഗ്രി വരെ കൂടുതലാണിത്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡി​ഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാൾ 3 - 5 വരെ കൂടുതൽ. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ  34ഡി​ഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 - 4 ഡി​ഗ്രി കൂടുതലാണിത്. ഈ മൺസൂൺ സീസണിൽ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141296/high-temperature-warning-in-9-districts-of-the-state-today-and-tomorrow)