---
title: "വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി"
english_title: "The police arrested two children"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141295/the-police-arrested-two-children"
published_at: "2023-08-23T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e32eeed2f_news-card.jpg"
keywords: []
---

# വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി

> **Lead Summary:** വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വെച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകി.

## Article Content

വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കല്ല് നിരത്തി വെച്ച സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി. വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുട്ടികൾ ട്രാക്കിൽ കല്ല് വെച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141295/the-police-arrested-two-children)