---
title: "തളിപ്പറമ്പിൽ 19 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിലായി"
english_title: "A man was caught with 19 bottles of Indian-made foreign liquor "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141290/a-man-was-caught-with-19-bottles-of-indian-made-foreign-liquor"
published_at: "2023-08-23T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5e0845d86b_download_(1).jfif"
keywords: []
---

# തളിപ്പറമ്പിൽ 19 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിലായി

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ കെ രാജേന്ദ്രനും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ 19 കുപ്പി (9.5 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പയ്യന്നൂർ തിരുമേനി സ്വദേശിയായ ആന്റണി പി ജെ എന്നയാൾ അറസ്റ്റിലായി.

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ കെ രാജേന്ദ്രനും പാർട്ടിയും ചേർന്ന് തളിപ്പറമ്പ് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ 19 കുപ്പി (9.5 ലിറ്റർ) ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പയ്യന്നൂർ തിരുമേനി സ്വദേശിയായ ആന്റണി പി ജെ എന്നയാൾ അറസ്റ്റിലായി.

കെ കെ രാജേന്ദ്രനെ കൂടാതെ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാം രാജ് എം വി, സജിൻ എ വി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അബ്ദുൾ ലത്തീഫ് വി, എക്‌സൈസ് ഡ്രൈവർ അനിൽ കുമാർ സി വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141290/a-man-was-caught-with-19-bottles-of-indian-made-foreign-liquor)