---
title: "പാപ്പിനിശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died in a collision between a bus and a bike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141243/a-young-man-died-in-a-collision-between-a-bus-and-a-bike"
published_at: "2023-08-23T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5b657b2a86_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** പാപ്പിനിശ്ശേരിയിൽ വേളാപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാറക്കടവ് സ്വദേശി മനോജ്‌ യു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.00ക്ക് ശേഷമായിരുന്നു അപകടം. വേളാപുരം എൽ പി സ്കൂളിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

## Article Content

പാപ്പിനിശ്ശേരിയിൽ വേളാപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പാറക്കടവ് സ്വദേശി മനോജ്‌ യു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.00ക്ക് ശേഷമായിരുന്നു അപകടം. വേളാപുരം എൽ പി സ്കൂളിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

തളിപ്പറമ്പ് നിന്നും കണ്ണൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ഓനിക്സ് ബസ്സും കണ്ണൂർ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക്‌ വരുകയായിരുന്ന കെ എൽ 13 എ എച്ച് 1992 ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിർമ്മാണതൊഴിലാളിയാണ് മനോജ്‌. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141243/a-young-man-died-in-a-collision-between-a-bus-and-a-bike)