---
title: "മിനി ജോബ് ഫെയർ 25ന്"
english_title: "mini job fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141195/mini-job-fair"
published_at: "2023-08-23T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e59561623ff_Untitled-2-web.jpg"
keywords: []
---

# മിനി ജോബ് ഫെയർ 25ന്

> **Lead Summary:** **കണ്ണൂർ: **ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയ ബിലിറ്റി സെന്ററിൽ 25ന് രാവിലെ 10 മുതൽ പകൽ ഒന്നുവരെ പ്രമുഖ സ്കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തും.

## Article Content

**കണ്ണൂർ: **ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയ ബിലിറ്റി സെന്ററിൽ 25ന് രാവിലെ 10 മുതൽ പകൽ ഒന്നുവരെ പ്രമുഖ സ്കൂളിലെ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും അഭിമുഖം നടത്തും.

എച്ച്ആർ മാനേജർ, സൂപ്പർ വൈസർ, പ്രൊഡക്ഷൻ മാനേജർ, ഇന്റീരിയർ ഡിസൈനർ, ടെലി കോളർ, സെയിൽസ് പേഴ്സൺ (ഓഫീസ്), മാർക്കറ്റിങ് എക്സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവ് .

യോഗ്യത: എംബിഎ, ഡിഗ്രി, ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ, ടു ഡി/ത്രീഡി ഓട്ടോകാഡ്, ലൂമിയോൻ. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ്പുമായി പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141195/mini-job-fair)