---
title: "ഡോ. പി എസ് കൃഷ്ണമൂർത്തിയുടെ തെരഞ്ഞെടുത്ത 108 കോമ്പോസിഷൻസ് പ്രകാശനം ചെയ്തു"
english_title: " A selection of 108 compositions by PS Krishnamurthy was released"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141028/a-selection-of-108-compositions-by-ps-krishnamurthy-was-released"
published_at: "2023-08-22T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e47b71ac6d3_news-card.jpg"
keywords: []
---

# ഡോ. പി എസ് കൃഷ്ണമൂർത്തിയുടെ തെരഞ്ഞെടുത്ത 108 കോമ്പോസിഷൻസ് പ്രകാശനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ്: **പെരുഞ്ചെല്ലൂരിൽ പ്രശസ്ത കർണ്ണാടിക് സംഗീതജ്ഞനും സംഗീതസംവിധായകനും, പുല്ലാംകുഴൽ വാദകനും താളവാദ്യക്കാരനും കർണാടക പിയാനിസ്റ്റും തിയേറ്റർ ഡയറക്ടറും നടനുമായ ഡോ പി. എസ് കൃഷ്ണമൂർത്തിയുടെ അഞ്ഞൂറിൽ മേലെ വരുന്ന ക്ലാസിക്കൽ രചനകളിൽ നിന്നും തിരഞ്ഞെടുത്ത 108 കോമ്പോസിഷൻസ് അടങ്ങുന്ന രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തളിപ്പറമ്പ്: **പെരുഞ്ചെല്ലൂരിൽ പ്രശസ്ത കർണ്ണാടിക് സംഗീതജ്ഞനും സംഗീതസംവിധായകനും, പുല്ലാംകുഴൽ വാദകനും താളവാദ്യക്കാരനും കർണാടക പിയാനിസ്റ്റും തിയേറ്റർ ഡയറക്ടറും നടനുമായ ഡോ പി. എസ് കൃഷ്ണമൂർത്തിയുടെ അഞ്ഞൂറിൽ മേലെ വരുന്ന ക്ലാസിക്കൽ രചനകളിൽ നിന്നും തിരഞ്ഞെടുത്ത 108 കോമ്പോസിഷൻസ് അടങ്ങുന്ന രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോണ്ണൂറ്റിനാലാം വയസിലും മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്നത് സംഗീതം തന്നെയാണ് എന്ന് ആധുനിക മലയാള സാഹിത്യത്തിലെ പ്രശസ്തനായ ചെറുകഥാകൃത്ത് പറഞ്ഞു. വിരലിൽ എണ്ണാവുന്ന വാഗ്ഗെയകാർ മാത്രമുള്ള ഭാരതത്തിൽ പി.എസ് കൃഷ്ണമുർത്തി തികച്ചും വേറിട്ട പ്രതിഭയാണെന്നും, അപൂർവങ്ങളിൽ അപൂർവമായ ഒരു സംഗീത പരിപാടിയാണ് പെരുഞ്ചെല്ലൂരിൽ നടന്നതെന്നു അദ്ദേഹം കൂട്ടി ചേർത്തു.

പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അറുപത്തിആറാമത്തെ സംഗീത പരിപാടിയിൽ മുന്ന് മണിക്കൂർ നേരത്തേക്ക് ഡോ. പി. എസ് കൃഷ്ണമൂർത്തിയുടെ കൂടെ കർണാടിക് സംഗീതജ്ഞയും ഭാര്യയുമായ മംഗളം കൃഷ്ണമൂർത്തിയും മകൾ കീർത്തന കൃഷ്ണമൂർത്തിയും പക്കമേളത്തിൽ മുതിർന്ന വയലിനിസ്റ്റ്  പാലക്കാട് ആർ. സ്വാമിനാഥനും, മൃദങ്കത്തിൽ കല്ലേകുളങ്ങര പി. ഉണ്ണികൃഷ്ണനും കൂടി ചേർന്ന്  ഭാവ സമ്പുഷ്ടമായ ആലാപനത്താൽ ഭക്തിയുടെ അവാച്യമായ അന്തരീക്ഷം പി.നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ സൃഷ്ടിച്ചെടുത്തു .

ഒട്ടനവധി ഭക്തി നിർഭരമായ കീർത്തനങ്ങൾ നിറദീപങ്ങൾ തെളിഞ്ഞു കത്തുന്ന പെരുഞ്ചെല്ലൂർ സംഗീത സഭ വേദിയിൽ ആലപിച്ചപ്പോൾ കരുണാദ്രമായ ഭക്തിയാൽ ആസ്വാദകരുടെ അർദ്ധ നിമീലിത നേത്രങ്ങൾ ഈറനണിഞ്ഞു.പി.വി രാജശേഖരൻ സംസാരിച്ചു. അനിൽ വർഗീസും ഗീത നമ്പ്യാരും ചേർന്ന് കലാകാരന്മാരെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141028/a-selection-of-108-compositions-by-ps-krishnamurthy-was-released)