---
title: "നാടിനെയാകെ ദുഃഖത്തിലാഴ്ത്തി പൊതുപ്രവർത്തക ലതയുടെ അകാലവിയോഗം"
english_title: "The untimely death of public activist Lata left the entire country in mourning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/141020/the-untimely-death-of-public-activist-lata-left-the-entire-country-in-mourning"
published_at: "2023-08-22T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4781e52e7a_news-card.jpg"
keywords: []
---

# നാടിനെയാകെ ദുഃഖത്തിലാഴ്ത്തി പൊതുപ്രവർത്തക ലതയുടെ അകാലവിയോഗം

> **Lead Summary:** നാടിനെയാകെ ദുഃഖത്തിലാഴ്ത്തി പൊതുപ്രവർത്തകയുടെ അകാല വിയോഗം. പതിവ് പോലെ, ഇന്നലെ രാവിലെ മുതൽ സജീവമായിരുന്നു, തളിപ്പറമ്പ് കുറ്റിക്കോലിലെ , കരിയിൽ ലത. കുടുംബശ്രീ തളിപ്പറമ്പ് ഫെസ്റ്റിന്റെ ഭാഗമായി എം വി ഗോവിന്ദൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ച ഓണശ്രീ പരിപാടിയിലും അതിനോട് അനുബന്ധമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിലും രാവിലെ പങ്കെടുത്തു.

## Article Content

നാടിനെയാകെ ദുഃഖത്തിലാഴ്ത്തി പൊതുപ്രവർത്തകയുടെ അകാല വിയോഗം. പതിവ് പോലെ, ഇന്നലെ രാവിലെ മുതൽ സജീവമായിരുന്നു, തളിപ്പറമ്പ് കുറ്റിക്കോലിലെ , കരിയിൽ ലത. കുടുംബശ്രീ തളിപ്പറമ്പ് ഫെസ്റ്റിന്റെ ഭാഗമായി എം വി ഗോവിന്ദൻ മാഷ് ഉദ്ഘാടനം നിർവ്വഹിച്ച ഓണശ്രീ പരിപാടിയിലും അതിനോട് അനുബന്ധമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിലും രാവിലെ പങ്കെടുത്തു.

ഉച്ചക്ക് ശേഷം തയ്യൽ തൊഴിലാളി സഹകരണ സംഘത്തിന്റെ ഡയരക്ടറായി ചുമതലയേറ്റു. വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്. കഴിഞ്ഞ ദിവസം നടന്ന മഹിളാ സ്നേഹ സംഗമം പരിപാടിയിലും സജീവമായിരുന്നു. സി പി ഐ എം കുറ്റിക്കോൽ സെൻട്രൽ ബ്രാഞ്ച് അംഗമാണ്. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ യൂനിറ്റ് സെക്രട്ടറി, തയ്യൽ തൊഴിലാളി അസോസിയേഷൻ തളിപ്പറമ്പ ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

കുടുംബശ്രീ മുൻ സി ഡി എസ് അംഗവും, മുനിസിപ്പൽ വനിത സഹകരണ സംഘം മുൻ ഡയരക്ടർ ബോഡ് അംഗവും, കുറ്റിക്കോൽ യുവജന വായനശാല & ഗ്രന്ഥാലയം മുൻ വനിത ലൈബ്രേറിയനുമായിരുന്നു. ഭൗതിക ശരീരം കുറ്റിക്കോൽ വായന ശാലയിൽ പൊതു ദർശനത്തിന് വെച്ചു. നാടിന്റെ നാനാതുറയിൽ പെട്ടവർ അന്ത്യോപചാരമർപ്പിച്ചു. പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/141020/the-untimely-death-of-public-activist-lata-left-the-entire-country-in-mourning)