---
title: "ഗണേശോത്സവ പരിപാടിക്കിടെ സിപിഎം ഓഫീസിൽ കയറി ആക്രമണം: മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്"
english_title: "Attack on CPM office during Ganeshotsava program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140994/attack-on-cpm-office-during-ganeshotsava-program"
published_at: "2023-08-22T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4637c0e32a_images.jfif"
keywords: []
---

# ഗണേശോത്സവ പരിപാടിക്കിടെ സിപിഎം ഓഫീസിൽ കയറി ആക്രമണം: മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **ധർമ്മടം: **ഗണേശോത്സവ പരിപാടിക്കിടെ സി പി എം ഓഫീസിൽ കയറി അക്രമം നടത്തുകയും മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് കേടു വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ മൂന്ന് ആർ.എസ് എസ് പ്രവർത്തകർക്കെതിരെ കലാപത്തിന് ശ്രമിച്ചതിന് ധർമ്മടം പോലീസ് കേസെടുത്തു.

## Article Content

**ധർമ്മടം: **ഗണേശോത്സവ പരിപാടിക്കിടെ സി പി എം ഓഫീസിൽ കയറി അക്രമം നടത്തുകയും മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് കേടു വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ മൂന്ന് ആർ.എസ് എസ് പ്രവർത്തകർക്കെതിരെ കലാപത്തിന് ശ്രമിച്ചതിന് ധർമ്മടം പോലീസ് കേസെടുത്തു.

പരീക്കടവ് ചന്തുരത്നത്തിൽ ദേവക് , കൂത്താളി യിലെ തമന്യു, ധർമ്മടം സ്വാമിക്കുന്നിലെ സിദ്ദു എന്നിവർക്കെതിരെയാണ് കേസെടുത്തത്. പരിപാടിക്കിടെ സി പി എം സ്വാമിക്കുന്ന് ഓഫീസിൽ അതിക്രമിച്ച് കയറിയ സംഘം തകർക്കുകയും മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കേടുവരുത്തുകയും ചെയ്തുവെന്ന സ്വാമിക്കുന്ന് സി പി എം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി മനോജിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140994/attack-on-cpm-office-during-ganeshotsava-program)