---
title: "ചെണ്ട്മല്ലി കൃഷിയിൽ വിജയഗാഥ തീർത്ത് കാരുണ്യ പുരുഷ സംഘം"
english_title: "Karunya Purusha Sangam complete success story in Chendmalli farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140922/karunya-purusha-sangam-complete-success-story-in-chendmalli-farming"
published_at: "2023-08-22T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e430adad664_news-card.jpg"
keywords: []
---

# ചെണ്ട്മല്ലി കൃഷിയിൽ വിജയഗാഥ തീർത്ത് കാരുണ്യ പുരുഷ സംഘം

> **Lead Summary:** കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടിലെ ചെണ്ട് മല്ലി പാടത്തെ ഓർമ്മപ്പെടുത്തി കരിവെള്ളൂരിൽ ഒരു പൂ പാടം. തെക്കെ മണക്കാട്ട് കാരുണ്യപുരുഷ സ്വയം സഹായ സംഘത്തിൻ്റെ ഓഫീസിന് മുന്നിലാണ് ചെണ്ട്മല്ലി പൂക്കൾ പൂത്തുലഞ്ഞ് ഓണ വസന്തം തീർക്കുന്നത്. ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയുടെ ഭാഗമായി കരിവെള്ളൂർ - പെരളം പഞ്ചായത്താണ് സൗജന്യമായി കൃഷിക്കാവശ്യമായ വിത്തുകൾ നൽകിയത്.

## Article Content

കർണ്ണാടകയിലെ ഗുണ്ടൽപ്പേട്ടിലെ ചെണ്ട് മല്ലി പാടത്തെ ഓർമ്മപ്പെടുത്തി കരിവെള്ളൂരിൽ ഒരു പൂ പാടം. തെക്കെ മണക്കാട്ട് കാരുണ്യപുരുഷ സ്വയം സഹായ സംഘത്തിൻ്റെ ഓഫീസിന് മുന്നിലാണ് ചെണ്ട്മല്ലി പൂക്കൾ പൂത്തുലഞ്ഞ് ഓണ വസന്തം തീർക്കുന്നത്. ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയുടെ ഭാഗമായി കരിവെള്ളൂർ - പെരളം പഞ്ചായത്താണ് സൗജന്യമായി കൃഷിക്കാവശ്യമായ വിത്തുകൾ നൽകിയത്.

സംഘം പ്രസിഡൻ്റ് പി സി ശ്രീജിത്ത് കുമാറിൻ്റെയും സെക്രട്ടറി പി രാജീവൻ്റെയും നേതൃത്വത്തിൽ സംഘം ഓഫീസിന് മുന്നിൽ തന്നെയാണ് കൃഷിയിറക്കിയത്. ആവശ്യത്തിന് പരിചരണം നൽകിയപ്പോൾ ആരെയും ആകർഷിക്കുന്ന നല്ല വലിപ്പത്തിലുള്ള നൂറ് കണക്കിന് ചെണ്ട്മല്ലി പൂക്കളാണ് പൂത്തുലഞ്ഞത്. പൂക്കൾ ഓണത്തിൻ്റെ ഭാഗമായി മിതമായ നിരക്കിൽ ആവശ്യകാർക്ക് നൽകാനാണ് സംഘത്തിൻ്റെ തീരുമാനം.

കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡൻ്റ് എ വി ലേജു പൂ പാടം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. പഞ്ചായത്ത് പരിധിയിൽ പൂക്കൾ കൃഷി ചെയ്യാൻ കുടുംബശ്രീ, വനിതാ കൂട്ടായ്മകളാണ് മുന്നോട്ട് വന്നത്. ഇതിനിടയിൽ പുരുഷൻമാർ പൂക്കൾ കൃഷി ചെയ്യാൻ താൽപര്യത്തോടെ മുന്നോട്ട് വന്നത് ഏറെ പ്രശംസനീയമാണ്. കാരുണ്യ പുരുഷസംഘം ചെണ്ട്മല്ലി കൃഷിയിലൂടെ മികച്ച നേട്ടം കൊയ്തത് പഞ്ചായത്തിന് അഭിമാന നേട്ടം തന്നെയാണെന്ന് പ്രസിഡൻ്റ് എ വി ലേജു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140922/karunya-purusha-sangam-complete-success-story-in-chendmalli-farming)