---
title: "വൈറ്റ് ഗാർഡ് സന്നന്ധ സേവനത്തിന്റെ ഉത്തമ മാതൃക : ഫൈസൽ ബാഫഖി തങ്ങൾ"
english_title: "Faisal bafakhi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140861/faisal-bafakhi"
published_at: "2023-08-21T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e38d86aee70_IMG-20230821-WA0328.jpg"
keywords: []
---

# വൈറ്റ് ഗാർഡ് സന്നന്ധ സേവനത്തിന്റെ ഉത്തമ മാതൃക : ഫൈസൽ ബാഫഖി തങ്ങൾ

> **Lead Summary:** **കണ്ണൂർ: **മുസ്ലീം യൂത്ത് ലീഗ് വിഭാവനം ചെയ്ത വൈറ്റ് ഗാർഡ് സംവിധാനം സന്നദ്ധ സേവന രംഗത്തെ ഏറ്റവും മികച്ച മാതൃകയാണെന്ന് മുസ്ലിം യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും, വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്റർ കൂടിയായ ഫൈസൽ ബാഫക്കി തങ്ങൾ പറഞ്ഞു. പ്രളയം, കോവിഡ്, കാലത്ത് കേരളം അത് അനുഭവിച്ചറിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ: **മുസ്ലീം യൂത്ത് ലീഗ് വിഭാവനം ചെയ്ത വൈറ്റ് ഗാർഡ് സംവിധാനം സന്നദ്ധ സേവന രംഗത്തെ ഏറ്റവും മികച്ച മാതൃകയാണെന്ന് മുസ്ലിം യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും, വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്റർ കൂടിയായ ഫൈസൽ ബാഫക്കി തങ്ങൾ പറഞ്ഞു. പ്രളയം, കോവിഡ്, കാലത്ത് കേരളം അത് അനുഭവിച്ചറിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കക്കാട് വി പി മഹമൂദ് ഹാജി സ്കൂളിൽ സംഘടപ്പിച്ച വൈറ്റ് ഗാർഡ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ സ്വാഗതവും കെ കെ ഷിനാജ് നന്ദി പറഞ്ഞു. അഴീക്കോട് മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സി പി റഷീദ്, കെ പി എ സലീം, അലി മംഗര , ഷംസീർ മയ്യിൽ,സൈനുൽ ആബിദ്,ഫൈസൽ ചെർകുന്നോൻ സലാം പോയന്നാട്, വി കെ മുഹമ്മദലി,അഷ്കർ കണ്ണാടിപ്പറമ്പ്, എൻ യു ഷഫീഖ് മാസ്റ്റർ, അഫ്സൽ കായക്കൂൽ,ഇസ്മായിൽ കുഞ്ഞിപ്പള്ളി,അഷ്റഫ് ബാപ്പു, പി എൻ. ഫൈസൽ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140861/faisal-bafakhi)