---
title: "നോർത്ത് കുപ്പം സി എച്ച് നഗറിൽ കിണറുകളിൽ മലിന ജലം;ആശങ്കയിൽ കുടുംബങ്ങൾ"
english_title: "Contaminated water in wells in North Kuppam CH Nagar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140835/contaminated-water-in-wells-in-north-kuppam-ch-nagar"
published_at: "2023-08-21T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e37e2c3a7e2_news-card.jpg"
keywords: []
---

# നോർത്ത് കുപ്പം സി എച്ച് നഗറിൽ കിണറുകളിൽ മലിന ജലം;ആശങ്കയിൽ കുടുംബങ്ങൾ

> **Lead Summary:** നോർത്ത് കുപ്പം സി എച്ച് നഗറിലെ ചില കിണറുകളിൽ മലിന ജലം കണ്ടെത്തി.വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാണ് കുടിവെള്ളത്തിൽ മാലിന്യം ഉള്ളത്.കെ കെ മുസ്തഫ,ടി വി ആലി തുടങ്ങിയവരുടെ കിണറുകളിലാണ് ദുർഗന്ധം വമിക്കുന്ന രീതിയിൽ, എണ്ണ കലർന്നത് പോലെയുള്ള മലിന ജലം ഉള്ളത്.സമീപത്തായി വീടിന് മുകൾ ഭാഗത്തെ സ്ഥലത്ത് കപ്പണത്തട്ടിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം ഫാക്ടറിയിൽ നിന്നും പുറന്തള്ളുന്ന മാലിന്യമാണ് ജലം മലിനമാകാൻ കാരണമെന്നാണ് സംശയിക്കുന്നത്.

## Article Content

നോർത്ത് കുപ്പം സി എച്ച് നഗറിലെ ചില കിണറുകളിൽ മലിന ജലം കണ്ടെത്തി.വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത രീതിയിലാണ് കുടിവെള്ളത്തിൽ മാലിന്യം ഉള്ളത്.കെ കെ മുസ്തഫ,ടി വി ആലി തുടങ്ങിയവരുടെ കിണറുകളിലാണ് ദുർഗന്ധം വമിക്കുന്ന രീതിയിൽ, എണ്ണ കലർന്നത് പോലെയുള്ള മലിന ജലം ഉള്ളത്.സമീപത്തായി വീടിന് മുകൾ ഭാഗത്തെ സ്ഥലത്ത് കപ്പണത്തട്ടിൽ പ്രവർത്തിക്കുന്ന ഐസ്ക്രീം ഫാക്ടറിയിൽ നിന്നും പുറന്തള്ളുന്ന മാലിന്യമാണ് ജലം മലിനമാകാൻ കാരണമെന്നാണ് സംശയിക്കുന്നത്.

കൂടുതൽ വീടുകളിലെ കിണറുകളിലേക്ക് ഈ പ്രതിഭാസം വ്യാപിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.പരിയാരം ഗ്രാമ പഞ്ചായത്ത്‌ അധികൃതർക്ക് പ്രദേശവാസികൾ പരാതി നൽകി.ഉറവിടം കണ്ടെത്തി മലിനജലം ഒഴുകി എത്താതിരിക്കാനുള്ള നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.

പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ട്രഷറർ കെ എം ഫാറൂഖ്, ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കെ വി അബ്ദുള്ള ഹാജി, പതിനൊന്ന്,പന്ത്രണ്ട് വാർഡ് മെമ്പർമാരായ ടി പി ഇബ്രാഹീം,കെ പി സൽമത്ത്, ശാഖ യൂത്ത്‌ ലീഗ് ജന.സെക്രട്ടറി സി ശിഹാബ്, പരിയാരം ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,കപ്പണത്തട്ട് ഐസ് ക്രീം ഫാക്ടറി ഉടമകൾ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140835/contaminated-water-in-wells-in-north-kuppam-ch-nagar)