---
title: "വൈറ്റ് ഗാർഡ് ആദർശ ബന്ധിതവും അച്ചടക്കപൂർണ്ണവുമായ യൂത്ത് ലീഗിന്റെ സന്നദ്ധ സേവന സംഘം; അബ്ദുൽ കരീം ചെലേരി "
english_title: "White Guard - Ideal bound and disciplined Youth League's voluntary service group"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140806/white-guard-ideal-bound-and-disciplined-youth-leagues-voluntary-service-group"
published_at: "2023-08-21T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e365a3c6457_news-card.jpg"
keywords: []
---

# വൈറ്റ് ഗാർഡ് ആദർശ ബന്ധിതവും അച്ചടക്കപൂർണ്ണവുമായ യൂത്ത് ലീഗിന്റെ സന്നദ്ധ സേവന സംഘം; അബ്ദുൽ കരീം ചെലേരി 

> **Lead Summary:** കക്കാട്: സന്നദ്ധ സേവന മേഖലക്ക് യൂത്ത് ലീഗ് നൽകിയ മികച്ച സംഭാവനയാണ് വൈറ്റ് ഗാർഡ്. യുവാക്കളിൽ സാമൂഹ്യ പ്രതിപദ്ധത വളർത്തി സേവന സന്നദ്ധത വളർത്താനുള്ള വലിയ ഉത്തരവാദിത്തമാണ് വൈറ്റ് ഗാർഡ് നിർവ്വഹിക്കുന്നതെന്നും ജില്ലാ വൈറ്റ് ഗാർഡ് ക്യാമ്പിന്റെ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചെലേരി അഭിപ്രായപ്പെട്ടു.

## Article Content

കക്കാട്: സന്നദ്ധ സേവന മേഖലക്ക് യൂത്ത് ലീഗ് നൽകിയ മികച്ച സംഭാവനയാണ് വൈറ്റ് ഗാർഡ്. യുവാക്കളിൽ സാമൂഹ്യ പ്രതിപദ്ധത വളർത്തി സേവന സന്നദ്ധത വളർത്താനുള്ള വലിയ ഉത്തരവാദിത്തമാണ് വൈറ്റ് ഗാർഡ് നിർവ്വഹിക്കുന്നതെന്നും ജില്ലാ വൈറ്റ് ഗാർഡ് ക്യാമ്പിന്റെ സമാപന സെഷൻ ഉദ്ഘാടനം ചെയ്തു മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ കരീം ചെലേരി അഭിപ്രായപ്പെട്ടു.

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി കക്കാട് വി പി മഹമൂദ് ഹാജി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ട് ദിവസങ്ങളിലായി സംഘടപ്പിച്ച ക്യാമ്പിന്റെ വിവിധ സെഷനുകളിലായി മോട്ടിവേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് , ക്യാമ്പ് ഡ്രിൽ, പരേഡ്, എന്നിവയ്ക്ക് ഇസ്‌സുദ്ധീൻ പൊതുവാച്ചേരി, ഹെൽത് കെയർ ഫൌണ്ടേഷൻ കോഴിക്കോട്, സിറാജ് പറമ്പിൽ എന്നിവർ നേതൃത്വം നൽകി. സമാപന സെഷനിൽ വൈറ്റ് ഗാർഡ് ജില്ലാ കോർഡിനേറ്റർ അലി മങ്കര അധ്യക്ഷത വഹിച്ചു.

നസീർ നല്ലൂർ, പി സി നസീർ, ബി കെ. അഹ്മദ്, കെ കെ. ഷിനാജ്, ഷംസീർ മയ്യിൽ, അഷ്കർ കണ്ണാടിപ്പറമ്പ്, എൻ എ, ഗഫൂർ .ഒലിയൻ ജാഫർ, കെ പി എ സലീം, നസീർ അത്താഴക്കുന്ന് , മഹമൂദ് വി സി, സുബൈർ പി പി, ഉമ്മർ, സഹീദ് പന്നിയൂർ, ഇസ്മായിൽ കുഞ്ഞിപ്പള്ളി,അഷ്റഫ് ബപ്പു , എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140806/white-guard-ideal-bound-and-disciplined-youth-leagues-voluntary-service-group)