---
title: "മത്സ്യകൃഷിക്കായി അപേക്ഷിക്കാം"
english_title: "Apply for fish farming"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140781/apply-for-fish-farming"
published_at: "2023-08-21T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e34966713ff_Untitled-2-web.jpg"
keywords: []
---

# മത്സ്യകൃഷിക്കായി അപേക്ഷിക്കാം

> **Lead Summary:** **കണ്ണൂർ: **ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി (കടല്‍ജലം/ശുദ്ധജലം), ബയോഫ്ളോക്ക്, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ത്രീ വീലര്‍ വിത്ത് ഐസ് ബോക്സ്, മത്സ്യപരിപാലന യൂണിറ്റ് എന്നിവയാണ് ഘടക പദ്ധതികള്‍.

## Article Content

**കണ്ണൂർ: **ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി (കടല്‍ജലം/ശുദ്ധജലം), ബയോഫ്ളോക്ക്, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ത്രീ വീലര്‍ വിത്ത് ഐസ് ബോക്സ്, മത്സ്യപരിപാലന യൂണിറ്റ് എന്നിവയാണ് ഘടക പദ്ധതികള്‍.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം സെപ്തംബര്‍ അഞ്ചിന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2732340.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140781/apply-for-fish-farming)