---
title: "ആശങ്കയായി ഇന്ത്യയിലും ഒമിക്രോൺ, കർണാടകയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചു"
english_title: "Concerns have been confirmed in India and two in Micro Karnataka"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14069/concerns-have-been-confirmed-in-india-and-two-in-micro-karnataka"
published_at: "2021-12-02T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8b71e731a8_images (4).jpg"
keywords: []
---

# ആശങ്കയായി ഇന്ത്യയിലും ഒമിക്രോൺ, കർണാടകയിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചു

> **Lead Summary:** **ന്യൂഡൽഹി: **ലോകത്തെ ഭീതിയിൽ നിർത്തുന്ന കോവിഡ്​ -19 പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്​ഥിരീകരിച്ചു. കർണാടകയിൽ രണ്ടുപേർക്കാണ്​ ഇത്​ സ്​ഥിരീകരിച്ചത്​. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​​.

## Article Content

**ന്യൂഡൽഹി: **ലോകത്തെ ഭീതിയിൽ നിർത്തുന്ന കോവിഡ്​ -19 പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്​ഥിരീകരിച്ചു. കർണാടകയിൽ രണ്ടുപേർക്കാണ്​ ഇത്​ സ്​ഥിരീകരിച്ചത്​. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​​.

46ഉം 66ഉം വയസുകളുള്ള രണ്ട്​ പുരുഷൻമാരിലാണ്​ രോഗം കണ്ടെത്തിയത്​. ഇവരുമായി സമ്പർക്കത്തിലുള്ള എല്ലാവരും കർശന നിരീക്ഷണത്തിലാണ്​. പരിഭ്രമത്തിന്‍റെ കാര്യമില്ലെന്നും കർശന സുരക്ഷ മതിയന്നും കേന്ദ്രം അറിയിച്ചു.

ലോകത്ത്​ 29ലധികം രാജ്യങ്ങളിൽ ഇതിനകം ഒമിക്രോൺ കണ്ടെത്തിയിട്ടുണ്ട്​. ദക്ഷിണാഫ്രിക്കയിലാണ്​ ഒമിക്രോൺ വകഭേദം ആദ്യം പ്രത്യക്ഷപ്പെട്ടത്​. 10പേരുടെ പരിശോധനാ ഫലം കൂടി ഉടൻ പുറത്തുവരാനുണ്ട്​.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14069/concerns-have-been-confirmed-in-india-and-two-in-micro-karnataka)