---
title: "മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ചു"
english_title: "Two fishermen died after falling into the sea while fishing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140557/two-fishermen-died-after-falling-into-the-sea-while-fishing"
published_at: "2023-08-20T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e223d7ebae5_Untitled-2-web.jpg"
keywords: []
---

# മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ചു

> **Lead Summary:** **നീലേശ്വരം: **നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ചു തൈക്കടപ്പുറം അഴിത്തല ബോട്ട് ജെട്ടി – നടുവില്‍ പള്ളിക്ക് പടിഞ്ഞാറു ഭാഗത്താണ് അപകടം. അഴിത്തലയിലെ പരേതനായ ദാമോദരൻ്റെ മകൻ രാജേഷ് , ഭരതൻ്റെ മകൻ സനീഷ് എന്നിവരാണ് മരിച്ചത്.

## Article Content

**നീലേശ്വരം: **നീലേശ്വരം തൈക്കടപ്പുറത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് രണ്ടു മത്സ്യതൊഴിലാളികൾ മരിച്ചു തൈക്കടപ്പുറം അഴിത്തല ബോട്ട് ജെട്ടി – നടുവില്‍ പള്ളിക്ക് പടിഞ്ഞാറു ഭാഗത്താണ് അപകടം. അഴിത്തലയിലെ പരേതനായ ദാമോദരൻ്റെ മകൻ രാജേഷ് , ഭരതൻ്റെ മകൻ സനീഷ് എന്നിവരാണ് മരിച്ചത്.

മത്സ്യബന്ധത്തിനിടെ അപകടത്തിൽപ്പെട്ട രാജേഷിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് സനീഷ് അപകടത്തില്‍പെട്ടത് .വിവരമറിഞ്ഞെത്തിയ മത്സ്യതൊഴിലാളികളും നാട്ടുകാരുമാണ്ഇരുവരുടെയും മൃതദേഹം കരക്കെത്തിച്ചത്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140557/two-fishermen-died-after-falling-into-the-sea-while-fishing)