---
title: "കണ്ണപുരം പുഞ്ചവയലിൽ കോൺഗ്രസ് കൊടിമരവും കൊടിയും നശിപ്പിച്ച നിലയിൽ"
english_title: "Congress flagpole and flag vandalized in Kannapuram "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140539/congress-flagpole-and-flag-vandalized-in-kannapuram"
published_at: "2023-08-20T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e208d41edc4_news-card.jpg"
keywords: []
---

# കണ്ണപുരം പുഞ്ചവയലിൽ കോൺഗ്രസ് കൊടിമരവും കൊടിയും നശിപ്പിച്ച നിലയിൽ

> **Lead Summary:** **പഴയങ്ങാടി : **കഴിഞ്ഞ ദിവസം രാത്രിയിലാണ് കണ്ണപുരം പുഞ്ചവയൽ കോളനിക്ക് സമീപത്ത് സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും പതാകയും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇത് എട്ടാം തവണയാണ് മേഖലയിലെ കൊടിമരം നശിപ്പിക്കുന്നത്.

## Article Content

**പഴയങ്ങാടി : **കഴിഞ്ഞ ദിവസം രാത്രിയിലാണ് കണ്ണപുരം പുഞ്ചവയൽ കോളനിക്ക് സമീപത്ത് സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും പതാകയും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇത് എട്ടാം തവണയാണ് മേഖലയിലെ കൊടിമരം നശിപ്പിക്കുന്നത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊടിമരം നശിപ്പിച്ചത് എന്ന് സമീപത്തെ സി.സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യകതമായി. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് പതാക നശിപ്പിച്ച് മന:പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുവാനുള്ള ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് പറഞ്ഞു.

കൊടിമരം പിഴുതെറിഞ്ഞതിനെതിരെ കണ്ണപുരം പോലീസിൽ പ്രവർത്തകർ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140539/congress-flagpole-and-flag-vandalized-in-kannapuram)