---
title: "സ്വർണ്ണത്തിൽ ഈയ്യം ചേർത്ത് തട്ടിപ്പ്: മൂന്ന് പേർ പിടിയിൽ"
english_title: "Scam by adding lead to gold: Three arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140457/scam-by-adding-lead-to-gold-three-arrested"
published_at: "2023-08-20T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1c153b1e8f_news-card.jpg"
keywords: []
---

# സ്വർണ്ണത്തിൽ ഈയ്യം ചേർത്ത് തട്ടിപ്പ്: മൂന്ന് പേർ പിടിയിൽ

> **Lead Summary:** കണ്ണൂരിൽ സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണ തട്ടിപ്പിന്നു ശ്രെമിച്ച 2പേരയും അതിന്റ സൂത്രധാരണയും കണ്ണൂർ പോലീസ് പിടികൂടി. കണ്ണൂർ ടൗണിലെ ജെമ്സ് ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപയുടെ തട്ടിപ്പ് നടത്തി മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നതിനിടെ സംശയം തോന്നി സ്വർണം മുറിച്ചു നോക്കിയപ്പോഴാരാണ് പിടിക്കപ്പെട്ടത്.

## Article Content

കണ്ണൂരിൽ സ്വർണത്തിൽ ഈയം ചേർത്ത് വ്യാജ സ്വർണ തട്ടിപ്പിന്നു ശ്രെമിച്ച 2പേരയും അതിന്റ സൂത്രധാരണയും കണ്ണൂർ പോലീസ് പിടികൂടി. കണ്ണൂർ ടൗണിലെ ജെമ്സ് ജ്വല്ലറിയിൽ സ്വർണം വിറ്റ് 50000 രൂപയുടെ തട്ടിപ്പ് നടത്തി മറ്റൊരു ജ്വല്ലറിയിൽ വിളക്കുന്നതിനിടെ സംശയം തോന്നി സ്വർണം മുറിച്ചു നോക്കിയപ്പോഴാരാണ് പിടിക്കപ്പെട്ടത്.

തലശ്ശേരി സ്വദേശി സിറാജ്ജുദ്ധീൻ, അഴീക്കോട് സ്വദേശി സുജയിൽ എന്നിവരാണ് പിടിയിലായത്. തുടർന്ന് അന്വേഷണത്തിൽ ഇവർക്ക് വ്യാജ സ്വർണം നൽകുന്ന ഇരിക്കൂർ സ്വദേശി റഫീഖ് എന്നിവരയും ടൌൺ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ കണ്ണൂരിൽ തന്നെ പല സ്ഥാപനങ്ങളിലും വിൽപ്പന നടത്തിയതായി വിവരം ലഭിച്ചു. ടൗൺ ഇൻസ്‌പെക്ടർ പി എ ബിനു മോഹനൻ, എസ് ഐ സവ്യസാചി, എ എസ് ഐ അജയൻ രഞ്ജിത്ത്, എസ് സി പി ഓ നാസർ മുഹമ്മദ് എന്നിവരും സ്‌ക്വാഡിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140457/scam-by-adding-lead-to-gold-three-arrested)