---
title: "ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി"
english_title: "onam leave "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140422/onam-leave"
published_at: "2023-08-20T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e19ee423582_Untitled-2-web.jpg"
keywords: []
---

# ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ ഓണം അവധി

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25 മുതൽ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണം അവധി.ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. അതേസമയം,ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് 5 കിലോ വീതം സൗജന്യ അരി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓണം അവധി ഓഗസ്റ്റ് 25 മുതല്‍. ഈ മാസം 25 മുതൽ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഓണം അവധി.ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. അതേസമയം,ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് 5 കിലോ വീതം സൗജന്യ അരി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക. 29.5 ലക്ഷം കുട്ടികളാണ് ഇതിന്റെഗുണഭോക്താക്കള്‍. ആഗസ്റ്റ് 24നകം വിതരണംപൂര്‍ത്തിയാക്കാൻ സപ്ലൈകോയ്ക്ക് നിർദേശംനൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140422/onam-leave)