---
title: "ഇന്ന് അത്തം: ഇനി പത്തു നാൾ, ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളുമായി മലയാളി"
english_title: "Today Atham: Ten days to go"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140413/today-atham-ten-days-to-go"
published_at: "2023-08-20T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e190ded6536_Untitled-2-web.jpg"
keywords: []
---

# ഇന്ന് അത്തം: ഇനി പത്തു നാൾ, ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളുമായി മലയാളി

> **Lead Summary:** **കൊച്ചി: **ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

## Article Content

**കൊച്ചി: **ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.

മന്ത്രി പി രാജീവ് അത്തം പതാക ഉയർത്തും. അത്തം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത് നടൻ മമ്മൂട്ടിയാണ്. പത്ത് മണിയോടെ വർണോജ്ജ്വലമായ അത്തം ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയിൽ നിരവധി കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളുമാണ് അണിനിരക്കുക.

രാവിലെ 10 മണി മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കളമത്സരവും ഉച്ചയ്ക്ക് മൂന്ന് മണിയോടെ പൂക്കള പ്രദ‍ശനവും നടക്കും. 10 ദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഹരിത പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് ഘോഷയാത്ര നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140413/today-atham-ten-days-to-go)