---
title: "പെരിയ ഇരട്ടക്കൊലപാതകം: സി.പി.എം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു"
english_title: "Big double murder: Former CPM MLA KV Kunhiraman charged"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14036/big-double-murder-former-cpm-mla-kv-kunhiraman-charged"
published_at: "2021-12-02T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a892d59576d_news card.jpg"
keywords: []
---

# പെരിയ ഇരട്ടക്കൊലപാതകം: സി.പി.എം മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു

> **Lead Summary:** **കൊച്ചി: **പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു. 21ആം പ്രതിയാണ് കുഞ്ഞിരാമന്‍.ഉദുമ മുന്‍ എംഎല്‍എയായ കുഞ്ഞിരാമന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

## Article Content

**കൊച്ചി: **പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ പ്രതിചേര്‍ത്തു. 21ആം പ്രതിയാണ് കുഞ്ഞിരാമന്‍.ഉദുമ മുന്‍ എംഎല്‍എയായ കുഞ്ഞിരാമന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയെന്നാണ് സിബിഐ കണ്ടെത്തല്‍.

കേസില്‍ പുതിയതായി 10 പേരെ കൂടിയാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചു സി.പി.എം പ്രവര്‍ത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എറണാകുളം സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുഞ്ഞിരാമനടക്കം പത്ത് പേര്‍കൂടി പ്രതിപട്ടികയില്‍ ചേര്‍ത്ത കാര്യം സി.ബി.ഐ അറിയിക്കുന്നത്.

രാഘവന്‍ വെളുത്തോളി, ഗോപന്‍ വെളുത്തോളി, സന്ദീപ് വെളുത്തോളി, ഭാസ്‌കരന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റ് ചെയ്തവരെ കൂടാതെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തവര്‍. അതേസമയം, ഇന്നലെ അറസ്റ്റ് ചെയ്ത രാജേഷ്, സുരേന്ദ്രന്‍, മധു, റെജി വര്‍ഗിസ്, ഹരിപ്രസാദ് എന്നിവരെ റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14036/big-double-murder-former-cpm-mla-kv-kunhiraman-charged)