---
title: "വനിത ടി.ടി.ഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം "
english_title: "Passenger attack on female TTE"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140332/passenger-attack-on-female-tte"
published_at: "2023-08-19T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0da493a489_Untitled-2-web.jpg"
keywords: []
---

# വനിത ടി.ടി.ഇക്ക് നേരെ യാത്രക്കാരന്റെ ആക്രമണം 

> **Lead Summary:** **വടകര :** ട്രെയിനില്‍ വനിതാ ടി ടി ഇക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. മംഗളൂരു - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റ് യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

## Article Content

**വടകര :** ട്രെയിനില്‍ വനിതാ ടി ടി ഇക്ക് നേരേ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശിയായ രജിതക്ക് നേരേയാണ് ആക്രമണം ഉണ്ടായത്. മംഗളൂരു - ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസില്‍ ശനിയാഴ്ച രാവിലെ ആയിരുന്നു സംഭവം. പ്രതിയെ പിന്നീട് മറ്റ് യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ട്രെയിന്‍ വടകരക്കും കൊയിലാണ്ടിക്കും ഇടയില്‍ എത്തിയപ്പോളാണ് സാധാരണ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കോച്ചില്‍ ഉണ്ടായിരുന്ന യാത്രക്കാരനോട് കോച്ചില്‍ നിന്ന് മാറി ഇരിക്കണമെന്ന് ടി ടി ഇ ആവശ്യപ്പെട്ടത്. എന്നാല്‍, യാത്രക്കാരന്‍ ഇതിന് കൂട്ടാക്കിയില്ല. വീണ്ടും മാറിയിരിക്കാന്‍ നിര്‍ബന്ധിച്ചതോടെ ഇയാൾ ടി ടി ഇയുടെ മുഖത്തടിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140332/passenger-attack-on-female-tte)