---
title: "സാമ്പത്തിക പ്രതിസന്ധി; ട്രഷറിയില്‍ കടുത്ത നിയന്ത്രണം"
english_title: "financial crisis; Tight controls on the treasury"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140331/financial-crisis-tight-controls-on-the-treasury"
published_at: "2023-08-19T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d9b343f1d_Untitled-2-web.jpg"
keywords: []
---

# സാമ്പത്തിക പ്രതിസന്ധി; ട്രഷറിയില്‍ കടുത്ത നിയന്ത്രണം

> **Lead Summary:** സംസ്ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു.ഓണച്ചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍മാറുന്നതിനാണ് നിയന്ത്രണം. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് ഉത്തരവ്. നേരത്തെ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കായിരുന്നു നിയന്ത്രണംഏര്‍പ്പെടുത്തിയിരുന്നത്.ഇക്കഴിഞ്ഞ ജുലൈയിലാണ് 25 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കിചുരുക്കിയിരുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് 25 ലക്ഷം എന്ന പരിധിയിലേക്ക് ബില്‍മാറ്റംപരിമിതപ്പെടുത്തിയത്. അതുവരെ ഒരുകോടിവരെയായിരുന്നു.ഇതാണ്പത്തുലക്ഷമായി താഴ്ത്തിയത്. ഇതാണ് പിന്നെയും ചുരുക്കിഅഞ്ചുലക്ഷമാക്കിയിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു.ഓണച്ചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍മാറുന്നതിനാണ് നിയന്ത്രണം. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന് ഉത്തരവ്. നേരത്തെ 10 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ക്കായിരുന്നു നിയന്ത്രണംഏര്‍പ്പെടുത്തിയിരുന്നത്.ഇക്കഴിഞ്ഞ ജുലൈയിലാണ് 25 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കിചുരുക്കിയിരുന്നത്. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് 25 ലക്ഷം എന്ന പരിധിയിലേക്ക് ബില്‍മാറ്റംപരിമിതപ്പെടുത്തിയത്. അതുവരെ ഒരുകോടിവരെയായിരുന്നു.ഇതാണ്പത്തുലക്ഷമായി താഴ്ത്തിയത്. ഇതാണ് പിന്നെയും ചുരുക്കിഅഞ്ചുലക്ഷമാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140331/financial-crisis-tight-controls-on-the-treasury)