---
title: "ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ സൗജന്യ അരി"
english_title: "Students participating in the midday meal scheme will get free rice on Onam for five days"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140327/students-participating-in-the-midday-meal-scheme-will-get-free-rice-on-onam-for-five-days"
published_at: "2023-08-19T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d7ced3406_Untitled-2-web.jpg"
keywords: []
---

# ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ സൗജന്യ അരി

> **Lead Summary:** ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ വീതം സൗജന്യ അരി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക.

## Article Content

ഈ ഓണക്കാലത്ത് ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് 5 കിലോ വീതം സൗജന്യ അരി പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശം സ്റ്റോക്കുള്ള അരിയില്‍ നിന്നാണ് അരി വിതരണം ചെയ്യുക.

അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ച് നല്‍കും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കള്‍. ഓഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാണ് സപ്ലൈക്കോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140327/students-participating-in-the-midday-meal-scheme-will-get-free-rice-on-onam-for-five-days)