---
title: "യുവതിയുടെ മോഷണം പോയ അഞ്ച് പവൻ്റെ മാല പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തി"
english_title: "During the police investigation, the woman's stolen necklace was found"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140273/during-the-police-investigation-the-womans-stolen-necklace-was-found"
published_at: "2023-08-19T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a86f773f0_images.jfif"
keywords: []
---

# യുവതിയുടെ മോഷണം പോയ അഞ്ച് പവൻ്റെ മാല പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തി

> **Lead Summary:** **പരിയാരം: **വ്യായാമ പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് പോയ യുവതിയുടെ മോഷണം പോയ അഞ്ച് പവൻ്റെ മാല പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തി. പിലാത്തറ ഭാരത് റോഡിലെ അപ്പാർട്ട്മെമെൻ്റിൽ താമസിക്കുന്ന നി ധിന്റെ ഭാര്യ അമൃത യുടെ അഞ്ച് പവൻ്റെ മാലയാണ് പിലാത്തറയിലെ ജിംനേഷ്യത്തിലെ ഡ്രസ്സിംഗ് റൂമിൽ നിന്നും പരിയാരം എസ്.ഐ.കെ.വി.സതീശനും സംഘവും കണ്ടെത്തിയത്.

## Article Content

**പരിയാരം: **വ്യായാമ പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിന് പോയ യുവതിയുടെ മോഷണം പോയ അഞ്ച് പവൻ്റെ മാല പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തി. പിലാത്തറ ഭാരത് റോഡിലെ അപ്പാർട്ട്മെമെൻ്റിൽ താമസിക്കുന്ന നി ധിന്റെ ഭാര്യ അമൃത യുടെ അഞ്ച് പവൻ്റെ മാലയാണ് പിലാത്തറയിലെ ജിംനേഷ്യത്തിലെ ഡ്രസ്സിംഗ് റൂമിൽ നിന്നും പരിയാരം എസ്.ഐ.കെ.വി.സതീശനും സംഘവും കണ്ടെത്തിയത്.

പരാതിയിൽ കേസെടുത്തപോലീസ് അന്വേഷണത്തിൽ പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് മോഷ്ടാവ് അഞ്ച് പവൻ്റെ മാല ഡ്രസ്സിംഗ് മുറിയിൽ ഉപേക്ഷിച്ചത്.കഴിഞ്ഞ ദിവസം പോലീസ് സംഘം ജിംനേഷ്യത്തിൽ പരിശീലനത്തിനെത്തുന്നവരെ ചോദ്യം ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് മാല ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.

ഈ മാസം രണ്ടിനും നാലിനുമിടയിലാണ് പിലാത്തറയിലെ ജിംനേഷ്യത്തില്‍ വ്യായാമ പരിശീലനത്തിന് പോയ യുവതിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന മാല മോഷണം പോയത്. വീട്ടിലെത്തിയശേഷം ബാഗ് പരിശോധിച്ചപ്പോൾ മാല നഷ്ടപ്പെട്ടതായി മനസിലാക്കിയ ശേഷം ജിംനേഷ്യത്തിലും മറ്റും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല തുടർന്നാണ് പരിയാരം പോലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140273/during-the-police-investigation-the-womans-stolen-necklace-was-found)