---
title: " വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ടെന്ന് സമസ്ത; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍"
english_title: "samastha-on-waqf-board-appointments"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/14027/samastha-on-waqf-board-appointments"
published_at: "2021-12-02T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a88cc903600_samastha.jpg"
keywords: []
---

#  വഖഫ് പ്രതിഷേധം പള്ളികളില്‍ വേണ്ടെന്ന് സമസ്ത; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

> **Lead Summary:** തിരുവനന്തപുരം∙ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സമസ്ത.

## Article Content

തിരുവനന്തപുരം∙ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് സമസ്ത.

ഇക്കാര്യത്തിൽ ചര്‍ച്ചയ്ക്ക് തയാറെന്ന് സര്‍ക്കാര്‍ അറിയിച്ചുവെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ വിളിച്ചു സംസാരിച്ചതായും അദ്ദേഹം അറിയിച്ചു.

പ്രതിഷേധം ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കും. വഖഫ് വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ട. പള്ളി ആദരിക്കപ്പെടേണ്ട സ്ഥലമാണ്.

പവിത്രതയ്ക്ക് യോജിക്കാത്ത പ്രകോപനപരമായ കാര്യങ്ങള്‍ അവിടെ ഉണ്ടാകരുത്. പലരും കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഉത്തരവാദിത്തം സമസ്തയ്ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/14027/samastha-on-waqf-board-appointments)