---
title: "കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍"
english_title: "man-arrested-in-kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140268/man-arrested-in-kannur"
published_at: "2023-08-19T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a5c081e0e_arrest-4-897x538.jpg"
keywords: []
---

# കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍

> **Lead Summary:** കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി സര്‍വേഷ് ആണ് പിടിയിലായത്. പ്രതി മദ്യലഹരിയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

## Article Content

കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി സര്‍വേഷ് ആണ് പിടിയിലായത്. പ്രതി മദ്യലഹരിയിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിലെ വിവിധ ഇടങ്ങളില്‍ വച്ച് നാലു ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്. ഇതില്‍ ചെന്നൈ- മംഗലൂരു എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ  23കാരന്‍ സര്‍വേഷ് ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മദ്യലഹരിയിലാണ് കല്ലെറിഞ്ഞെതെന്നും അട്ടിമറി ശ്രമമില്ലെന്നുമാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140268/man-arrested-in-kannur)