---
title: " പെൺകുട്ടിയെ ലൈംഗീക വേഴ്ചയ്ക്ക് നിർബന്ധിച്ച രണ്ടാനച്ഛനെതിരെ പോക്സോ കേസ്"
english_title: "POCSO case against stepfather"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140211/pocso-case-against-stepfather"
published_at: "2023-08-19T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e07432c3e7e_pocso.jfif"
keywords: []
---

#  പെൺകുട്ടിയെ ലൈംഗീക വേഴ്ചയ്ക്ക് നിർബന്ധിച്ച രണ്ടാനച്ഛനെതിരെ പോക്സോ കേസ്

> **Lead Summary:** **പഴയങ്ങാടി:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക വേഴ്ചയ്ക്ക് നിർബന്ധിച്ച രണ്ടാനച്ഛനെതിരെ പോക്സോ കേസ്.പുതിയങ്ങാടി സ്വദേശിയായ 40കാരനെതിരെയാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.

## Article Content

**പഴയങ്ങാടി:** പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീക വേഴ്ചയ്ക്ക് നിർബന്ധിച്ച രണ്ടാനച്ഛനെതിരെ പോക്സോ കേസ്.പുതിയങ്ങാടി സ്വദേശിയായ 40കാരനെതിരെയാണ് പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ് സംഭവം. സ്റ്റേഷൻ പരിധിയിലെ 15 കാരിയെയാണ് ഇയാൾ ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചത്. പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയും തുടർന്ന് ചൈൽഡ് ലൈനിൽ വിവരം നൽകുകയുമായിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പഴയ ങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140211/pocso-case-against-stepfather)