---
title: "യൂത്ത് മീറ്റും എസ്. എസ്. എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു"
english_title: "Youth meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140209/youth-meet"
published_at: "2023-08-19T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0727996c66_news-card.jpg"
keywords: []
---

# യൂത്ത് മീറ്റും എസ്. എസ്. എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** മുസ്‌ലിം യൂത്ത് ലീഗ് കുണ്ടാകുഴി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ യൂത്ത് മീറ്റും, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അഷ്‌റഫ്‌ മുട്ടയുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

## Article Content

മുസ്‌ലിം യൂത്ത് ലീഗ് കുണ്ടാകുഴി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ യൂത്ത് മീറ്റും, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. അഷ്‌റഫ്‌ മുട്ടയുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

വൈറ്റ് ഗാർഡ് കണ്ണൂർ ജില്ലാ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട അഷ്‌റഫ്‌ ബപ്പു, എം. എസ്. എഫ് മണ്ഡലം പ്രസിഡന്റ്‌ സഫ്‌വാൻ കുറ്റിക്കോൽ, എം. എസ്. എഫ് ബാലവേദി സംസ്ഥാന വൈസ് ക്യാപ്റ്റൻ ഷഹാസ് എന്നിവരെയും ഈ വർഷം എസ്. എസ്. എൽ. സി, പ്ലസ് ടു വിജയിച്ചവരെയും പരിപാടിയിൽ പ്രത്യേകം അനുമോദിച്ചു.

കെ. വി മുഹമ്മദ്‌ കുഞ്ഞി, കൊടിയിൽ സലീം, ഗാന്ധി സിദ്ധീഖ്,ജാബിർ തങ്ങൾ,കെ. പി നൗഷാദ്, എൻ. എ സിദ്ധീഖ്,ഉസ്മാൻ കൊമ്മച്ചി, സഫ്‌വാൻ കുറ്റിക്കോൽ, ഫിയാസ് അള്ളാകുളം, പി. എ ഇർഫാൻ, ജാഫർ ബദരിയ്യ,മിഖ്ദാദ് ചപ്പൻ, സൈഫ് എന്നിവർ സംസാരിച്ചു.ജാഫർ ഓലിയൻ യൂത്ത് മീറ്റ് പ്രതിജ്ഞ വാചകം ചെല്ലി കൊടുത്തു. പി. വി അശീർ സ്വാഗതവും എൻ. യു മുസ്തഫ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140209/youth-meet)