---
title: "'സപ്ലൈകോ ഓണം ഫെയര്‍ 23' ഉദ്ഘാടനം ഇന്ന്"
english_title: "supplyco onam fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140152/supplyco-onam-fair"
published_at: "2023-08-19T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0483c6e6bc_Untitled-2-web.jpg"
keywords: []
---

# 'സപ്ലൈകോ ഓണം ഫെയര്‍ 23' ഉദ്ഘാടനം ഇന്ന്

> **Lead Summary:** സപ്ലൈകോ ഓണം ഫെയര്‍'23 ഇന്ന് രാവിലെ 11 മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യ വില്‍പന നടത്തും. ആഗസ്റ്റ് 28 വരെയുള്ള ഫെയറിന്റെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ്. നിത്യാപയോഗ സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവക്ക് പുറമെ വന്‍കിട കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങള്‍ വിലക്കുറവില്‍ ഫെയറില്‍ ലഭിക്കും.

## Article Content

സപ്ലൈകോ ഓണം ഫെയര്‍'23 ഇന്ന് രാവിലെ 11 മണിക്ക് ടൗണ്‍ സ്‌ക്വയറില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിക്കും. കെ സുധാകരന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യ വില്‍പന നടത്തും. ആഗസ്റ്റ് 28 വരെയുള്ള ഫെയറിന്റെ പ്രവര്‍ത്തന സമയം രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ്. നിത്യാപയോഗ സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവക്ക് പുറമെ വന്‍കിട കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങള്‍ വിലക്കുറവില്‍ ഫെയറില്‍ ലഭിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140152/supplyco-onam-fair)