---
title: "പ്ലസ് വൺ പ്രവേശനം : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം"
english_title: "Plus One Admission: Apply for vacant seats"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140149/plus-one-admission-apply-for-vacant-seats"
published_at: "2023-08-19T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0477b13ad0_1.jfif"
keywords: []
---

# പ്ലസ് വൺ പ്രവേശനം : ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം

> **Lead Summary:** വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് 19 മുതൽ പിറ്റേ ദിവസം 4 മണി വരെ അപേക്ഷിക്കാം.

## Article Content

വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് പ്ലസ് വൺ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം നേടുന്നതിനായി ആഗസ്റ്റ് 19 മുതൽ പിറ്റേ ദിവസം 4 മണി വരെ അപേക്ഷിക്കാം.

എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. മുൻ അലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. നിലവിലുള്ള ഒഴിവുകൾ www.hscap.kerala.gov.in -ൽ ആഗസ്റ്റ് 19 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും.

പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ Apply for Vacant Seats എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ /കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140149/plus-one-admission-apply-for-vacant-seats)