---
title: "സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത"
english_title: "Widespread rain is likely in the state today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/140136/widespread-rain-is-likely-in-the-state-today"
published_at: "2023-08-19T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e03a8d359a8_rain.jfif"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. നേരിയ ഒറ്റപ്പെട്ട മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത. നേരിയ ഒറ്റപ്പെട്ട മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

വടക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിലും ബം​ഗാൾ- വടക്കൻ ഒഡിഷ തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുണ്ട്. 


അടുത്ത രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ ന്യൂനമർദ്ദം പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ- വടക്കൻ ഛത്തീസ്​ഗഢ് വഴി സഞ്ചരിക്കാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/140136/widespread-rain-is-likely-in-the-state-today)