14 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ എക്സൈസിന്റെ പിടിയില്‍

By | Tuesday April 27th, 2021

SHARE NEWS

തളിപ്പറമ്പ്: 14 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം പിടികൂടി. പയ്യന്നൂര്‍ ആലപ്പടമ്പ് ചൂരല്‍ സ്വദേശി കെ.വി.പത്മനാഭന്‍ (58) ആണ് അറസ്റ്റിലായത്. അസ്സി.എക്‌സൈസ് കമ്മീഷണിറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചെറുപുഴ ഭാഗത്ത് നടത്തിയ റെയ്ഡില്‍ ചെറുപുഴ സഹകരണ ആശുപത്രി പരിസരത്ത് വെച്ചാണ് പ്രതി പിടിയിലായത്
തളിപ്പറമ്പ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡ് നടത്തിയ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ. രാജീവ്, കെ.വി. ഷൈജു, ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ തളിപറമ്പ് ന്യൂസിന്റേതല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read