---
title: "കയരളം നോർത്ത് എ എൽ പി സ്കൂളിൽ സിസിടിവി സ്വിച്ച് ഓൺ ഉത്ഘാടനം ചെയ്തു "
english_title: "CCTV switch on inaugurated at Kayaralam North ALP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/139991/cctv-switch-on-inaugurated-at-kayaralam-north-alp-school"
published_at: "2023-08-18T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df520024ba8_Untitled-2-web.jpg"
keywords: []
---

# കയരളം നോർത്ത് എ എൽ പി സ്കൂളിൽ സിസിടിവി സ്വിച്ച് ഓൺ ഉത്ഘാടനം ചെയ്തു 

> **Lead Summary:** **മയ്യിൽ: **സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കയരളം നോർത്ത് എ എൽ പി സ്കൂളിൽ സിസിടിവി സ്ഥാപിച്ചു. സിസിടിവിയുടെ സ്വിച്ച് ഓൺ മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.

## Article Content

**മയ്യിൽ: **സ്കൂൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കയരളം നോർത്ത് എ എൽ പി സ്കൂളിൽ സിസിടിവി സ്ഥാപിച്ചു. സിസിടിവിയുടെ സ്വിച്ച് ഓൺ മാനേജ്മെന്റ് പ്രതിനിധി പി കെ ദിനേശൻ നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷത വഹിച്ചു.

മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ കെ ഒ ദാമോദരൻ നമ്പ്യാർ, ഇന്ത്യൻ കരസേനയിൽ നിന്ന് വിരമിച്ച ഹോണററി ക്യാപ്റ്റൻ കെ ഒ ഭാസ്കരൻ നമ്പ്യാർ, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ മുഖ്യാതിഥികളായി. സി കുഞ്ഞിരാമൻ മാസ്റ്റർ ആശംസ നേർന്ന് സംസാരിച്ചു. പ്രഥമാധ്യാപിക എം ഗീത സ്വാഗതവും എ ഒ ജീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/139991/cctv-switch-on-inaugurated-at-kayaralam-north-alp-school)